ഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിക്കുന്നതിന് മണിപ്പൂർ സർക്കാറിന്‍റെ അനുമതി വൈകുന്നു ( Rahul Gandhi Bharat Jodo Nyay Yatra). ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിക്കാൻ ഇന് നാലു ദിവസം മാത്രമാണ് ഇനി ബാക്കിയുള്ളത്. മണിപ്പൂരിലെ ഇംഫാലിലെ പാലസ് ഗ്രൗണ്ടിൽ നിന്ന് യാത്ര ആരംഭിക്കാനായിരുന്നു തീരുമാനം എന്നാൽ ഇവിടെ നിന്ന് യാത്ര ആരംഭിക്കുന്നതിന് മണിപ്പൂർ സർക്കാർ അനുമതി നൽകിയിട്ടില്ല സർക്കാർ അനുമതി നിരസിച്ചു എന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ പറഞ്ഞു.
അനുമതി ലഭിക്കാത്തതുകൊണ്ട് മണിപ്പൂരിൽ നിന്ന് തന്നെ യാത്ര ആരംഭിക്കാനാണ് കോൺഗ്രസ് തീരുമാനിച്ചതെന്നും മണിപ്പൂരിലെ മറ്റൊരു നഗരത്തിലെ സ്ഥലത്തെ ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിക്കാനുള്ള വേദിയാക്കുമെന്നും ആ സ്ഥലത്തിനായുള്ള അനുമതി തേടിയിട്ടുണ്ടെന്നും കോൺഗ്രസ് പ്രവർത്തകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഐ സി സി സി ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് നേതാക്കളായ ജയറാം രമേശും കെ സി വേണുഗോപാലും ഭാരത് ജോഡോ ന്യായ് യാത്രയുടെ ലഘുലേഖയും വെബ്സൈറ്റും ( Pamphlet and a Website ) പുറത്തിറക്കി.