ദൗസ (രാജസ്ഥാൻ): അദാനി വിഷയത്തിലും ജാതി സെൻസസ് വിഷയത്തിലും (Adani issue and caste census issue) പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് ലക്ഷ്യമിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി (Rahul Gandhi attacks PM Modi). രാജസ്ഥാനിലെ ദൗസയിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്യവെയാണ് കോൺഗ്രസ് നേതാവിന്‍റെ പരാമര്‍ശം.
'ജാതിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നു; അവകാശങ്ങൾ നൽകേണ്ട സമയമായപ്പോൾ ദരിദ്രർ മാത്രമേ ഉള്ളൂ, ജാതിയില്ലായിരുന്നു. പോരാട്ടം പ്രോത്സാഹിപ്പിക്കുന്നതിന് സമയമാകുമ്പോൾ ഒബിസികളും ദളിതരുമുണ്ട്...'. തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിലെ റാലിക്കിടയില്‍ പ്രധാനമന്ത്രി മോദി (Narendra Modi) കോൺഗ്രസ് പാർട്ടിയെ കടന്നാക്രമിച്ചതിന് പിന്നാലെയാണ് രാഹുലിന്‍റെ വിമര്‍ശനം.
'ഇത്തരമൊരു നാട്ടിലെ കുട്ടികള്‍ക്കായി കോൺഗ്രസ് ഒരു കല്ലും ഉപേക്ഷിച്ചിട്ടില്ലെന്നായിരുന്നു കോണ്‍ഗ്രസ് പാര്‍ട്ടിയ്‌ക്കെതിരെ നടത്തിയ പരാമര്‍ശം. കൂടാതെ 'ഇപ്പോൾ രാജ്യം മുഴുവൻ ക്രിക്കറ്റിനോടുള്ള ആവേശത്തിലാണ്, ക്രിക്കറ്റിൽ ഒരു ബാറ്റ്‌സ്‌മാൻ വന്ന് തന്‍റെ ടീമിനായി റൺസ് നേടുന്നു. ഇത്തരത്തില്‍ ആളുകളെ പരസ്‌പരം ഓടിക്കുന്ന തിരക്കിലാണ് കോൺഗ്രസ് പാർട്ടിയെന്നും (Congress Party) രാജസ്ഥാനിലെ ചുരു ജില്ലയിലെ താരാനഗറിൽ ജനങ്ങളെ അഭിസംബോധന ചെയ്‌തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
നവംബർ 23 ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ജനങ്ങൾക്ക് ഏഴ് ഉറപ്പുകളാണ് കോണ്‍ഗ്രസ് പാർട്ടി നൽകിയതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു (Congress Party give seven guarantees). 'രാജസ്ഥാനിലെ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കോൺഗ്രസ് പ്രതിവർഷം 10,000 രൂപ കൈമാറും. കോൺഗ്രസ് സർക്കാർ രൂപീകരിച്ചാൽ സിലിണ്ടറുകൾക്ക് 500 രൂപ വിലവരും.കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന ആവശ്യമുന്നയിച്ചുക്കൊണ്ട് രാഹുൽ ഗാന്ധി വ്യക്തമാക്കി.