ന്യൂഡൽഹി: തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിൽ വീശി അടിക്കുന്ന നിവാർ ചുഴലിക്കാറ്റിനെ നേരിടാൻ ജനങ്ങളെ സഹായിക്കണമെന്ന് പാർട്ടി അംഗങ്ങളോട് അഭ്യർത്ഥിച്ച് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുൽ പ്രവർത്തകരോട് സഹായം നൽകാൻ ആവശ്യപ്പെട്ടത്.
നിവാർ ചുഴലിക്കാറ്റ്; ദുരിത ബാധിതർക്ക് എല്ലാ സാഹായവും നൽകാൻ അഭ്യർത്ഥിച്ച് രാഹുൽ ഗാന്ധി - രാഹുൽ ഗാന്ധി
നവംബർ 25ന് വൈകിട്ടോടെ കാരയ്ക്കൽ, മാമല്ലപുരം എന്നിവിടങ്ങളിൽ ചുഴലിക്കാറ്റ് വീശിയടിക്കാനാണ് സാധ്യതയെന്ന് ഇന്ത്യൻ മെട്രോളജിക്കൽ വിഭാഗം അറിയിച്ചു
നിവാർ ചുഴലിക്കാറ്റ് ബാധിതർക്ക് എല്ലാ സാഹായവും നൽകാൻ അഭ്യർത്ഥിച്ച് രാഹുൽ ഗാന്ധി
നവംബർ 25ന് വൈകിട്ടോടെ കാരയ്ക്കൽ, മാമല്ലപുരം എന്നിവിടങ്ങളിൽ ചുഴലിക്കാറ്റ് വീശിയടിക്കാനാണ് സാധ്യതയെന്ന് ഇന്ത്യൻ മെട്രോളജിക്കൽ വിഭാഗം അറിയിച്ചു. ചുഴലിക്കാറ്റ് 110 മുതൽ 120 കിലോമീറ്റർ വേഗതയിൽ വീശുമെന്ന് കാലാവസ്ഥാ വകുപ്പ് ചൊവ്വാഴ്ച മുന്നറിയിപ്പ് നർകിയിട്ടുണ്ട്. നവംബർ 23 മുതൽ 26 വരെ തമിഴ്‌നാട്ടിലെ തീരപ്രദേശങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ട്.