ഛത്തീസ്‌ഗഡ് നക്‌സൽ ആക്രമണം; അനുശോചിച്ച് രാഹുൽ - ചത്തീസ്‌ഗഢ് നക്‌സൽ ആക്രമണം
നക്‌സൽ ആക്രമണത്തിൽ 22 ജവാന്മാര്‍ക്കാണ് ജീവഹാനിയുണ്ടായത്.
ന്യൂഡൽഹി: ഛത്തീസ്‌ഗഡില്‍ നക്‌സലുകളുമായുള്ള ഏറ്റുമുട്ടലിൽ സുരക്ഷ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതിൽ ദുഃഖം രേഖപ്പെടുത്തി രാഹുൽ ഗാന്ധി. ശനിയാഴ്ചത്തെ നക്‌സൽ ആക്രമണത്തിൽ 22 ജവാൻമാരാണ് വീരമൃത്യു വരിച്ചത്. 22 ജവാൻമാരുടെ രക്തസാക്ഷിത്വ വാർത്ത നിരാശാജനകമാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാലയും പ്രതികരിച്ചു. അതേസമയം അമിത് ഷാ, മോദി എന്നിവരെ കടന്നാക്രമിക്കാനും സുർജേവാല മറന്നില്ല. ഇരുവരും തെരഞ്ഞെടുപ്പ് തിരക്കിലാണെന്നും ടിവിയിലൂടെയുള്ള പ്രഖ്യാപനങ്ങൾ പര്യാപ്‌തമല്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്രയും സൈനികരുടെ ജീവത്യാഗത്തിൽ അനുശോചനം രേഖപ്പെടുത്തി.