ന്യൂഡൽഹി:രാജ്യത്ത് ബ്ലാക്ക് ഫംഗസ് ബാധ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബ്ലാക്ക് ഫംഗസ് തടയാൻ എന്ത് നടപടിയാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് രാഹുൽ ചോദിച്ചു. ട്വിറ്ററിൽ കേന്ദ്രത്തിനോട് ചോദ്യങ്ങൾ ചോദിച്ചായിരുന്നു രാഹുൽ രംഗത്തെത്തിയത്.
ALSO READ:രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു
ആംഫോട്ടെറിസിൻ ബി മരുന്ന് ക്ഷാമത്തിന് എന്താണ് കേന്ദ്രം ചെയ്യുന്നത്? ഈ മരുന്ന് രോഗിക്ക് ലഭ്യമാക്കുന്നതിനുള്ള നടപടിക്രമം എന്താണ്? ചികിത്സ നൽകുന്നതിനുപകരം, പൊതുജനങ്ങളെ എന്തിനാണ് കുഴപ്പത്തിലാകുന്നത്? തുടങ്ങിയ ചോദ്യങ്ങൾ അദ്ദേഹം തന്‍റെ ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തു.
നരേന്ദ്ര മോദി സർക്കാരിന്‍റെ കഴിവില്ലായ്മയാണ് രാജ്യത്ത് ബ്ലാക്ക് ഫംഗസ് വർധിക്കാനും കൊവിഡ് വ്യാപനത്തിനും കാരണമെന്നും രാഹുൽ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.