വാഷിങ്‌ടണ്‍:തന്‍റെ ഫോണ്‍ ടാപ്പ് ചെയ്യുന്നുണ്ടെന്ന് തനിക്ക് വ്യക്തമായ ബോധ്യമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യുഎസിലുള്ള സിലിക്കൺ വാലി ആസ്ഥാനമായുള്ള സ്‌റ്റാർട്ടപ്പ് സംരംഭകരുമായി ഡാറ്റ സുരക്ഷയെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് രാഹുല്‍ തന്‍റെ സ്വകാര്യതയ്‌ക്ക് നേരെ കടന്നുകയറ്റമുണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തുന്നത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ മേഖലയിലും അത്യാധുനിക സാങ്കേതിക വിദ്യകളിലുമായി മുഴുകിയ സംരംഭകരുമായി ഈ വിഷയത്തിലും അദ്ദേഹം സംവദിച്ചു.
ഡാറ്റ നല്ലത്, സുരക്ഷ മുഖ്യം:പുതിയ കണ്ടെത്തലാണ് ഡാറ്റ, ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾ അതിന്‍റെ യഥാർഥ സാധ്യതകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഡാറ്റ ഭദ്രതയ്‌ക്കും സുരക്ഷയ്‌ക്കും ഉചിതമായ നിയന്ത്രണങ്ങൾ ആവശ്യമാണെന്നും രാഹുല്‍ ഗാന്ധി സദസിനെ അറിയിച്ചു. പെഗാസസ് ചാര സോഫ്‌റ്റ്‌വെയറിന്‍റേയും സമാന സാങ്കേതിക വിദ്യകളുടേയും പ്രശ്‌നത്തില്‍ തനിക്ക് ആശങ്കയില്ലെന്നും രാഹുല്‍ വ്യക്തമാക്കി തുടര്‍ന്നാണ് തന്‍റെ ഫോണ്‍ ടാപ്പ് ചെയ്യുന്നതിനെ കുറിച്ച് അറിയാമെന്ന രാഹുലിന്‍റെ പ്രതികരണം.
Also Read:ഗെലോട്ട്-പൈലറ്റ് കൊമ്പുകോര്‍ക്കല്‍ അവസാനിപ്പിച്ചത് രാഹുലിന്‍റെ 'ഇമോഷണല്‍' സമീപനം; ആശ്വാസത്തിലും കോണ്‍ഗ്രസിന് മുന്നില്‍ കടമ്പകളേറെ
ഫോണ്‍ ടാപ്പിങില്‍ മനസുതുറന്ന്: ഹലോ മിസ്‌റ്റര്‍ മോദി എന്ന് എന്‍റെ ഐ ഫോണില്‍ ഞാന്‍ പറഞ്ഞു. ഇതോടെ എന്‍റെ ഐഫോൺ ടാപ്പുചെയ്യപ്പെടുകയാണെന്ന് ഞാൻ മനസിലാക്കി. ഒരു രാജ്യമെന്ന നിലയിലും ഒരു വ്യക്തിയെന്ന നിലയിലും ഡാറ്റ വിവരങ്ങളുടെ സ്വകാര്യത സംബന്ധിച്ച് നിങ്ങൾ നിയമങ്ങൾ സ്ഥാപിക്കേണ്ടതുണ്ടെന്നും രാഹുല്‍ സദസിനോട് പറഞ്ഞു. ഒരു രാജ്യം നിങ്ങളുടെ ഫോൺ ടാപ്പ് ചെയ്യണമെന്ന് തീരുമാനിച്ചാൽ, ആർക്കും നിങ്ങളെ തടയാൻ കഴിയില്ലെന്ന് മനസിലാക്കേണ്ടതുണ്ടെന്നും അത്രമാത്രമെ ഞാന്‍ ചിന്തിക്കുന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഫോൺ ടാപ്പുചെയ്യാൻ രാജ്യത്തിന് താത്‌പര്യമുണ്ടെങ്കിൽ അതിനെതിരെ പോരാടുന്നതില്‍ അര്‍ത്ഥമില്ലെന്നും ഞാൻ എന്തെല്ലാം ചെയ്യുന്നു എന്നത് സർക്കാരിന് ലഭ്യമാണല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംവാദത്തില്‍ ഡാറ്റ മുതല്‍ ഭരണം വരെ:രാഹുല്‍ സംരംഭകരുമായി സംവദിക്കുമ്പോള്‍ പ്ലഗ് ആന്‍റ് പ്ലേ ഓഡിറ്റോറിയത്തിന്‍റെ മുന്‍നിരയില്‍ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷൻ സാം പിത്രോഡയും രാഹുലിനൊപ്പം ഇന്ത്യയിൽ നിന്ന് യാത്ര ചെയ്‌തിരുന്ന മറ്റ് നേതാക്കളുമുണ്ടായിരുന്നു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ബിഗ് ഡാറ്റ, മെഷീൻ ലേണിങ് എന്നിവയുടെ വിവിധ വശങ്ങള്‍, മനുഷ്യരാശിയിൽ ഇവയുടെ പ്രത്യാഘാതങ്ങൾ, ഭരണം, സാമൂഹിക ക്ഷേമ നടപടികൾ തുടങ്ങിയവയും വിദഗ്‌ധരുടെ പാനൽ ചർച്ചയുടെ ഭാഗമായി.
കാലിഫോർണിയയിലെ സണ്ണിവെയ്ൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്‌റ്റാർട്ടപ്പുകളുടെ ഏറ്റവും വലിയ ഇൻകുബേറ്ററാണ് പ്ലഗ് ആന്‍ഡ് പ്ലേ ടെക് സെന്‍റർ. സയീദ് അമിദി സിഇഒയും സ്ഥാപകനുമായി പ്ലഗ് ആന്‍റ് പ്ലേയില്‍ ഉള്‍പ്പെടുന്ന സ്‌റ്റാർട്ടപ്പുകളുടെ സ്ഥാപകരിൽ 50 ശതമാനത്തിലധികം ഇന്ത്യക്കാരോ ഇന്ത്യന്‍ വംശജരോ ആണ്. കഴിഞ്ഞദിവസം രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനിടെ ഖലിസ്ഥാന്‍വാദികള്‍ ഇടപെട്ടതോടെ സംസാരം തടസപ്പെട്ടത് വാര്‍ത്തയായിരുന്നു.
Also Read:'മറ്റാരേക്കാളും വയനാടിന് രാഹുലിനെ അറിയാം'; വേട്ടയാടാന്‍ കാരണം ഇഷ്‌ടമില്ലാത്തത് ചോദിച്ചതിനാലെന്ന് പ്രിയങ്ക ഗാന്ധി