ബെംഗളൂരു/ഹുബ്ലി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമയാണെന്ന അധിക്ഷേപ പരാമര്‍ശവുമായി കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍. ആരാണ് രാഹുല്‍ ഗാന്ധി...? അയാള്‍ മയക്കുമരുന്നിന് അടിമയും അതിന്‍റെ കച്ചവടക്കാരനുമാണ്. ഇത് മാധ്യമങ്ങള്‍ വഴി തന്നെ പുറത്തുവരും. സ്വന്തം പാര്‍ട്ടിയെ പോലും നയിക്കാന്‍ കഴിവില്ലാത്തയാളാണ് അദ്ദേഹമെന്നും ഹുബ്ലിയില്‍ ഒരു തെരഞ്ഞെടുപ്പ് യോഗത്തില്‍ നളിന്‍ കുമാര്‍ കട്ടീല്‍ ആരോപിച്ചു.
രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും സ്വന്തം പാര്‍ട്ടിയെ പോലും നയിക്കാന്‍ കഴിയുന്നില്ല. അങ്ങനെയുള്ളവര്‍ എങ്ങനെ രാജ്യത്തെ നയിക്കും. ഡികെ ശിവകുമാറിനെതിരെ ഉഗ്രപ്പ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്, പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണ് വിമര്‍ശിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് രണ്ടായി പിളരുമെന്നും അദ്ദേഹം പറഞ്ഞു.
Also Read: 'പാറപോലുറച്ചവരെ നിയോഗിക്കില്ല' ; യുപിയില്‍ 40 ശതമാനം സീറ്റുകള്‍ വനിതകള്‍ക്കെന്ന് പ്രിയങ്ക