കേരളം

kerala

ETV Bharat / bharat

റഫാൽ ഇടപാടിൽ അന്വേഷണം ആരംഭിച്ച് ഫ്രാൻസ് ; മോദിക്ക് മൗനമെന്ന് കോൺഗ്രസ്

59,000 കോടി രൂപയുടെ റഫാൽ യുദ്ധവിമാന ഇടപാടിലാണ് കോൺഗ്രസ് കൈക്കൂലി ആരോപണം ഉന്നയിച്ചത്.

rafale jet deal  rafale deal  rafale  rafale jet  rafale scam  congress  pm modi  modi  France begins probe  France  കോൺഗ്രസ്  ബിജെപി  മോദി  മോദി സർക്കാർ  റഫാൽ ഇടപാട്  റഫാൽ യുദ്ധവിമാനം  കൈക്കൂലി  കൈക്കൂലി ആരോപണം  allegation of bribery  narendra modi  നരേന്ദ്ര മോദി  രാഹുൽ ഗാന്ധി
റഫാൽ ഇടപാടിൽ മോദി മൗനം പാലിക്കുന്നുവെന്ന് കോൺഗ്രസ്

By

Published : Jul 4, 2021, 8:00 PM IST

ന്യൂഡൽഹി :ഇന്ത്യയുമായുള്ള റഫാൽ യുദ്ധവിമാന ഇടപാടിൽ ഫ്രാൻസ് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ വീണ്ടും മോദി സർക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. ഫ്രാൻസ് അന്വേഷണം ആരംഭിച്ചതിനെ തുടർന്ന് വിഷയത്തിൽ കേന്ദ്രസര്‍ക്കാര്‍ മൗനത്തിലാണെന്ന് കോൺഗ്രസ് ആരോപിച്ചു.

കേന്ദ്രത്തിന് മൗനമെന്ന് പവന്‍ ഖേര

പല കാര്യങ്ങളെക്കുറിച്ചും സംസാരിക്കുന്നതിൽ പ്രധാനമന്ത്രി വിദഗ്‌ധനാണ്. എന്നാൽ ഇക്കാര്യത്തിൽ അദ്ദേഹം മൗനം പാലിക്കുന്നു. കൂടാതെ വിഷയത്തിൽ പ്രതികരിക്കേണ്ട രാജ്യത്തെ പ്രതിരോധ മന്ത്രിപോലും നിശബ്‌ദനാണെന്നും കോൺഗ്രസ് ദേശീയ വക്താവ് പവൻ ഖേര പറഞ്ഞു.

സംയുക്ത പാർലമെന്‍ററി സമിതി അന്വേഷിക്കണം

യുപി‌എ സർക്കാര്‍ നൂറിലധികം വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചിരുന്നു. എന്നാൽ എൻ‌ഡി‌എ സർക്കാർ ഈ കരാർ 36 വിമാനങ്ങൾ വാങ്ങുന്നതിൽ മാത്രമായി പരിമിതപ്പെടുത്തി.

ഇവയിൽ ഇതുവരെ 14 വിമാനങ്ങൾ മാത്രമാണ് വിതരണം ലഭ്യമായതെന്നും ഖേര ആരോപിച്ചു. വിഷയം സംയുക്ത പാർലമെന്‍ററി സമിതി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Read more:വീണ്ടും പറന്നുയർന്ന് റഫാൽ വിവാദം; കോൺഗ്രസ്- ബിജെപി പോര് മുറുകുന്നു

ഇടപാടിനെക്കുറിച്ച് ശരിയായ അന്വേഷണം മാത്രമാണ് സത്യം കണ്ടെത്താനുള്ള ഏക വഴിയെന്ന് അഭിപ്രായപ്പെട്ട കോൺഗ്രസ്, ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്വേഷണത്തിന് ഉത്തരവിടണമെന്നും ഇടപാടിനെക്കുറിച്ച് വ്യക്തത നൽകണമെന്നും വ്യക്തമാക്കി.

റഫാൽ ഇടപാടിന് മറവിൽ കൈക്കൂലി ഇടപാടോ?

59,000 കോടി രൂപയുടെ റഫാൽ യുദ്ധവിമാന ഇടപാടിൽ കൈക്കൂലി ആരോപണം സംബന്ധിച്ചാണ് ഫ്രാൻസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഇടപാടിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് മീഡിയപാർട്ട് ഏപ്രിലിൽ സമർപ്പിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഫ്രാൻസ് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടത്.

റഫാൽ കരാറിൽ ഒപ്പുവെച്ച മുൻ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്കോയിസ് ഹോളണ്ട് തുടങ്ങി വിവിധ പ്രമുഖരെ ചോദ്യം ചെയ്യുമെന്നും റിപ്പോർട്ടുകൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

read more:'കള്ളന്‍റെ താടി'; റഫാല്‍ ഇടപാടില്‍ മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍

2016ലാണ് ഇന്ത്യയും ഫ്രാൻസും കരാറിൽ ഒപ്പുവയ്ക്കുന്നത്. യുപിഎ സർക്കാരിന്‍റെ കാലത്ത് വിമാനത്തിന് 526 കോടിയായിരുന്നു വില. എന്നാൽ മോദി സർക്കാർ അധികാരത്തിൽ വന്നതോടെ വില 1670 കോടിയായി ഉയർത്തി.

സാങ്കേതിക വിദ്യയടക്കം കൈമാറുന്നതിനാലാണ് വില ഉയർത്തിയതെന്നായിരുന്നു കേന്ദ്രത്തിന്‍റെ വാദം. എന്നാൽ യുപിഎ സർക്കാരിന്‍റെ കാലത്തും സാങ്കേതിക വിദ്യ കൈമാറുന്നത് കരാറിലുണ്ടെന്നാണ് കോൺഗ്രസിന്‍റെ മറുപടി.

ABOUT THE AUTHOR

...view details