കേരളം

kerala

ETV Bharat / bharat

ട്രാക്‌ടർ റാലി; ഡൽഹിയിലെ 11 മെട്രോ സ്റ്റേഷനുകൾ അടച്ചു - കർഷക പ്രക്ഷോഭം

ബജറ്റിനോടനുബന്ധിച്ച് ഫെബ്രുവരി ഒന്നിന് പാര്‍ലമെന്‍റിലേക്ക് കാല്‍നടയാത്രയും കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്

Security tightened in Delhi ahead of tractor rally  Tractor rally in Delhi  Farmers' protest  ട്രാക്‌ടർ റാലി  ഡൽഹിയിലെ 11 മെട്രോ സ്റ്റേഷനുകൾ അടച്ചു  കർഷക പ്രക്ഷോഭം  മെട്രോ സ്റ്റേഷനുകൾ അടച്ചു
ട്രാക്‌ടർ റാലി; ഡൽഹിയിലെ 11 മെട്രോ സ്റ്റേഷനുകൾ അടച്ചു

By

Published : Jan 26, 2021, 2:38 PM IST

ന്യൂഡൽഹി:കർഷകരുടെ ട്രാക്‌ടർ റാലിക്കിടെ ഡൽഹിയിലെ 11 മെട്രോ സ്റ്റേഷനുകൾ അടച്ചു. രാജ്യതലസ്ഥാനത്ത് സുരക്ഷ കർശനമാക്കി. ഐടിഒ, യമുന ബ്രിഡ്‌ജ് തുടങ്ങി നിരവധി സ്ഥലങ്ങളിൽ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചു. സിംഗുവിലും തിക്രിയിലും ഗാസിപൂരിലും പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്താണ് കര്‍ഷകര്‍ മുന്നോട്ട് നീങ്ങിയത്.

ഡൽഹിയിലെ മൂന്ന് അതിർത്തി പ്രദേശങ്ങളിൽ നിന്ന് ട്രാക്‌ടർ റാലിക്ക് മൂന്ന് പാതകൾ നിശ്ചയിച്ചിട്ടുണ്ടെന്ന് ഡൽഹി പൊലീസിലെ ഇന്‍റലിജൻസ് സ്‌പെഷ്യൽ കമ്മീഷണർ ദീപേന്ദ്ര പതക് അറിയിച്ചിരുന്നു. റാലി ടിക്രി, സിംഗു, ഗാസിപൂർ അതിർത്തികളിൽ നിന്ന് ഡൽഹിയിലേക്ക് പ്രവേശിക്കുകയും തിരിച്ച് ആ വഴി തന്നെ മടങ്ങുകയും ചെയ്യണമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം ബജറ്റിനോടനുബന്ധിച്ച് ഫെബ്രുവരി ഒന്നിന് പാര്‍ലമെന്‍റിലേക്ക് കാല്‍നടയാത്രയും കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് കര്‍ഷകരാണ് നവംബര്‍ 28 മുതല്‍ ഡല്‍ഹിയിലെ അതിര്‍ത്തിയില്‍ പ്രതിഷേധം ആരംഭിച്ചത്.

ABOUT THE AUTHOR

...view details