കേരളം

kerala

ETV Bharat / bharat

ക്വിറ്റ് ഇന്ത്യ... ആദ്യ രാഷ്ട്രീയ മുദ്രവാക്യം; വീണ്ടും ഒരു 'ഓഗസ്റ്റ് 9' - ഗാന്ധിജി

രാജ്യം ഇന്ന് ക്വിറ്റ് ഇന്ത്യ സമരത്തിന്‍റെ 79ാം വാർഷികം ആചരിക്കുകയാണ്.....

quit india movement  mahatma gandhiji  congress  ക്വിറ്റ് ഇന്ത്യ; സ്വതന്ത്ര ഭാരതത്തിന്‍റെ ആദ്യ സമര കാഹളം  ക്വിറ്റ് ഇന്ത്യ  ഗാന്ധിജി  കോൺഗ്രസ്
ക്വിറ്റ് ഇന്ത്യ; സ്വതന്ത്ര ഭാരതത്തിന്‍റെ ആദ്യ സമര കാഹളം

By

Published : Aug 9, 2021, 9:50 AM IST

Updated : Aug 9, 2021, 10:06 AM IST

"ഓരോരുത്തരും അവരവരുടെ യജമാനന്മാരായിരിക്കും. അത്തരം ജനാധിപത്യത്തിനായുള്ള ഒരു പോരാട്ടത്തിൽ പങ്കെടുക്കാനാണ് ഞാൻ ഇന്ന് നിങ്ങളെ ക്ഷണിക്കുന്നത്. നിങ്ങൾ ഇത് തിരിച്ചറിഞ്ഞുകഴിഞ്ഞാൽ ഹിന്ദു, മുസ്ലീം എന്നിങ്ങനെയുള്ള വ്യത്യാസങ്ങൾ മറന്നു നിങ്ങൾ ഇന്ത്യക്കാരാവുന്നു..."

1942 ഓഗസ്റ്റ് എട്ടാം തീയതി നടന്ന ഗാന്ധിജിയുടെ ക്വിറ്റ് ഇന്ത്യ പ്രസംഗത്തിലെ പ്രസക്ത ഭാഗമാണിത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാട്ട ചരിത്രത്തിലെ പ്രധാനപ്പെട്ട നാഴികക്കല്ലാണ് ക്വിറ്റ് ഇന്ത്യ സമരം. ഇന്ന് രാജ്യം അതിന്‍റെ 79ാം വാർഷികം ആചരിക്കുകയാണ്.

  • പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക

കോൺഗ്രസ് ദേശീയ പ്രവർത്തക സമിതി അംഗീകരിച്ച സമരമുറകളുടെ ഭാഗമായിരുന്നു ക്വിറ്റ് ഇന്ത്യ എന്ന ആശയം. ബോംബെയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന വമ്പന്‍ പൊതുസമ്മേളനത്തിൽ ഗാന്ധിജിയുടെ മുദ്രാവാക്യമായ 'Do or Die' (പ്രവര്‍ത്തിക്കുക അല്ലെങ്കിൽ മരിക്കുക) പ്രശസ്തമാണ്. ക്രിപ്സ് മിഷന്‍റെ പരാജയമാണ് പ്രധാനമായും രാജ്യത്തെ ക്വിറ്റ് ഇന്ത്യ സമരത്തിലേക്ക് നയിച്ചത്.

ബ്രിട്ടീഷുകാർ ഉടൻ രാജ്യം വിടണമെന്നും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകണമെന്നും ഗാന്ധിജി ആവശ്യപ്പെട്ടു. ഇന്ത്യയെ രണ്ടാം ലോകമഹായുദ്ധത്തിന്‍റെ ഭാഗമാക്കിയ ബ്രിട്ടനുള്ള തിരിച്ചടി കൂടിയായിരുന്നു ക്വിറ്റ് ഇന്ത്യ സമരം. സമരം അവസാനിപ്പിക്കുവാന്‍ വിവിധ ചർച്ചകൾ ബ്രിട്ടന്‍ സംഘടിപ്പിച്ചുവെങ്കിലും ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് പൂർണമായ സ്വാതന്ത്ര്യമല്ലാതെ മറ്റൊന്നും ഇന്ത്യ ആഗ്രഹിച്ചിരുന്നില്ല. തുടർന്നുണ്ടായ പ്രതിഷേധത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ നിരവധി പ്രമുഖരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.

മഹാത്മാഗാന്ധിയുടെ മണിക്കൂറുകൾ നീണ്ട പ്രസംഗത്തിന് ശേഷം പല നേതാക്കളും ജയിലിലടയ്ക്കപ്പെടുകയും ഇവരിൽ ഭൂരിഭാഗവും വിചാരണ കൂടാതെ ജയിലിൽ കഴിയുകയും ചെയ്തു. അറസ്റ്റുകളെ കുറിച്ചുള്ള വാർത്തകൾ രാജ്യത്ത് പ്രചരിക്കാന്‍ തുടങ്ങിയതോടെ പ്രകോപിതരായ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. സമരത്തെ അടിച്ചമർത്താന്‍ ബ്രിട്ടീഷുകാർ വൻതോതിൽ പിഴ ചുമത്തൽ, പ്രതിഷേധക്കാരെ പരസ്യമായി ചാട്ടവാറടിക്ക് വിധേയമാക്കുക, ജനക്കൂട്ടത്തിന് നേരെ വെടിയുതിർക്കുക തുടങ്ങി വിവിധ തന്ത്രങ്ങൾ പുറത്തെടുത്തുവെങ്കിലും അവയൊന്നും ഫലം കണ്ടില്ല. സ്വാതന്ത്ര്യത്തിലേക്കുമുള്ള ഇന്ത്യന്‍ ജനതയുടെ പോരാട്ടം കൂടിയാണ് ക്വിറ്റ് ഇന്ത്യ സമരം.

Last Updated : Aug 9, 2021, 10:06 AM IST

ABOUT THE AUTHOR

...view details