ന്യൂഡൽഹി : ഇന്ന് നടക്കുന്ന ക്വാഡ് നേതാക്കളുടെ വെർച്വൽ മീറ്റിങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ എന്നിവരും യോഗത്തിൽ പങ്കെടുക്കും.ഇന്തോ-പസഫിക്കിലെ പ്രധാന സംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്‌ചപ്പാടുകളും വിലയിരുത്തലുകളും നേതാക്കൾ പങ്കുവയ്ക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ബൈഡനൊപ്പം 'ക്വാഡി'ല്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ; നിലപാട് വ്യക്തമാക്കും - ക്വാഡ് മീറ്റിങ്
ഇന്തോ-പസഫിക്കിലെ പ്രധാന സംഭവ വികാസങ്ങളെക്കുറിച്ചുള്ള കാഴ്‌ചപ്പാടുകളും വിലയിരുത്തലുകളും ക്വാഡ് മീറ്റിങ്ങിൽ നേതാക്കൾ പങ്കുവയ്‌ക്കും
![ബൈഡനൊപ്പം 'ക്വാഡി'ല്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ; നിലപാട് വ്യക്തമാക്കും Quad Leaders virtual meet Quad meeting PM Narendra Modi quad meeting ക്വാഡ് മീറ്റിങ് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്വാഡ് യോഗം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14623300-thumbnail-3x2-l.jpg)
ക്വാഡ് മീറ്റിങ്; പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും
ക്വാഡ് അജണ്ടയുടെ ഭാഗമായി പ്രഖ്യാപിച്ച സംരംഭങ്ങൾ നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങള്‍ നേതാക്കൾ അവലോകനം ചെയ്യും. കഴിഞ്ഞ വർഷം സെപ്‌റ്റംബറിൽ വാഷിങ്‌ടണിൽ നടന്ന യോഗത്തിലാണ് അവസാനമായി ക്വാഡ് നേതാക്കൾ യോഗം ചേർന്നത്.