ഇൻഡോർ (മധ്യപ്രദേശ്) :വ്യാജ മരുന്നുകളുടെ നിര്‍മാണവും വില്‍പനയും തടയാന്‍ പുതിയ നിയമവുമായി കേന്ദ്രസര്‍ക്കാര്‍. ചേരുവകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ ക്യു ആര്‍ കോഡ് മരുന്നിന് പുറത്ത് പ്രദര്‍ശിപ്പിക്കും. ജനങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്ന 300 മരുന്നുകളിലാണ് ആദ്യം ക്യുആര്‍ കോഡ് ഉള്‍പ്പെടുത്തുക.
വ്യാജ മരുന്ന് വില്‍പ്പന തടയും ; പുതിയ നിയമവുമായി കേന്ദ്ര സര്‍ക്കാര്‍, ഓഗസ്റ്റ് 1ന് പ്രാബല്യത്തില്‍ - national news updates
വ്യാജ മരുന്നുകളുടെ വില്‍പ്പനയും നിര്‍മാണവും തടയാന്‍ ക്യുആര്‍ കോഡ് പതിക്കുന്ന സംവിധാനം നടപ്പിലാക്കാനുള്ള പുതിയ നിയമവുമായി കേന്ദ്ര സര്‍ക്കാര്‍
![വ്യാജ മരുന്ന് വില്‍പ്പന തടയും ; പുതിയ നിയമവുമായി കേന്ദ്ര സര്‍ക്കാര്‍, ഓഗസ്റ്റ് 1ന് പ്രാബല്യത്തില്‍ qr coding to curb sale of spurious drugs qr coding to curb sale of spurious drugs വ്യാജ മരുന്ന് വില്‍പ്പന തടയും പുതിയ നിയമവുമായി കേന്ദ്ര സര്‍ക്കാര്‍ വ്യാജ മരുന്നുകളുടെ വില്‍പ്പന ക്യുആര്‍ കോഡ് ഇൻഡോർ വാര്‍ത്തകള്‍ ഡ്രഗ് ആൻഡ് കോസ്‌മെറ്റിക്‌സ് കാന്‍സര്‍ മരുന്നുകള്‍ national news updates latest news in MP](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17038443-thumbnail-3x2-kk.jpg)
ഇത് സംബന്ധിച്ച് കേന്ദ്ര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. പുതിയ നിയമം 2023 ഓഗസ്റ്റ് 1ന് പ്രാബല്യത്തില്‍ വരും. പുറത്ത് ക്യുആര്‍ കോഡ് പതിക്കുന്നത് മരുന്ന് വാങ്ങുന്നവര്‍ക്ക് അതിനെ കുറിച്ചും ആധികാരികതയെ കുറിച്ചും വ്യാജമാണോ അല്ലയോ എന്നത് സംബന്ധിച്ചും മനസ്സിലാക്കാന്‍ സഹായിക്കും. 1940ലെ ഡ്രഗ് ആൻഡ് കോസ്‌മെറ്റിക്‌സ് നിയമം ഭേദഗതി ചെയ്‌താണ് കേന്ദ്ര സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നത്.
പുതിയ ചട്ടപ്രകാരം ഫാർമസ്യൂട്ടിക്കൽ കമ്പനികൾ മരുന്നുകളിൽ ക്യുആർ കോഡ് നിർബന്ധമാക്കും. ആദ്യഘട്ടത്തില്‍ ക്യുആര്‍ കോഡ് പതിക്കുന്നവയില്‍ നാല് പ്രധാന കാന്‍സര്‍ മരുന്നുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഓൾ ഇന്ത്യ ഓർഗനൈസേഷൻ ഓഫ് കെമിസ്റ്റ്സ് ആൻഡ് ഡ്രഗ്‌സിന്‍റെ ജനറൽ സെക്രട്ടറി രാജീവ് സിംഗാള്‍ പറഞ്ഞു. പുതിയ നിയമം വ്യാജ മരുന്ന് വില്‍പ്പന ഇല്ലാതാക്കാന്‍ സഹായകമാകും. ക്യുആര്‍ കോഡ് സംവിധാനം നിലവില്‍ വരുന്നതോടെ വ്യാജ മരുന്നുകള്‍ വിപണിയില്‍ നിന്ന് നീക്കപ്പെടുമെന്നും രാജീവ് സിംഗാള്‍ വിശദീകരിച്ചു.