കേരളം

kerala

ETV Bharat / bharat

ബിജെപി നേതാക്കളുടെ പ്രവാചകനിന്ദ ; ഇന്ത്യൻ സ്ഥാനപതിമാരെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് ഖത്തറും കുവൈത്തും

ചില വ്യക്‌തികൾ നടത്തിയ പ്രസ്‌താവനകൾ ഒരു തരത്തിലും ഇന്ത്യൻ സർക്കാരിന്‍റെ വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്നതല്ലെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പ്രസ്‌താവനയിറക്കി

Qatars Foreign Ministry summons Indian envoy  controversial remarks of BJP leader against Prophet  നുപുർ ശർമയുടെ വിവാദ പ്രസ്‌താവന  ഇന്ത്യൻ പ്രതിനിധിയെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ച് ഖത്തർ  മുഹമ്മദ് നബിയെ അവഹേളിച്ചുകൊണ്ടുള്ള പ്രസ്‌താവന  മുഹമ്മദ് നബിയെക്കുറിച്ച് വിവാദ പരാമർശം  നവീൻ ജിൻഡാൽ  നുപുർ ശർമ
നുപുർ ശർമയുടെ വിവാദ പ്രസ്‌താവന; ഇന്ത്യൻ പ്രതിനിധിയെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ച് ഖത്തറും കുവൈത്തും

By

Published : Jun 5, 2022, 9:58 PM IST

ദോഹ : പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് ബിജെപി വക്താക്കളായ നുപുർ ശർമയും നവീൻ ജിൻഡാലും നടത്തിയ വിവാദ പരാമർശത്തിൽ രാജ്യത്തിന് പുറത്തും പ്രതിഷേധം. ഇന്ത്യൻ അംബാസഡർ ദീപക് മിത്തലിനെ വിളിച്ചുവരുത്തി ഖത്തര്‍ പ്രതിഷേധമറിയിച്ചു. കുവൈത്ത് ഭരണകൂടം ഇന്ത്യന്‍ സ്ഥാനപതി സിബി ജോർജിനെ വിളിച്ചുവരുത്തിയും രോഷമറിയിച്ചു.

ബിജെപി നേതാക്കളുടെ വിവാദ പരാമർശങ്ങളെ പൂർണമായി നിരസിക്കുകയും അപലപിക്കുകയും ചെയ്യുന്നുവെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിന് പിന്നാലെ സംഭവത്തിൽ വിശദീകരണവുമായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയവും പ്രസ്‌താവനയിറക്കി. ചില വ്യക്‌തികൾ നടത്തിയ പ്രസ്‌താവനകളും ട്വീറ്റുകളും ഒരു തരത്തിലും ഇന്ത്യൻ സർക്കാരിന്‍റെ വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്നതല്ല. ഇത് വ്യക്‌തിപരമായ കാഴ്‌ചപ്പാടുകളാണ്. പ്രസ്‌താവനയിലൂടെ ഇന്ത്യ അറിയിച്ചു.

അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയവർക്കെതിരെ ശക്തമായ നടപടി ഇതിനകം സ്വീകരിച്ചിട്ടുണ്ട്. നാനാത്വത്തിൽ ഏകത്വം എന്ന പാരമ്പര്യമാണ് ഇന്ത്യ ഉയർത്തിപ്പിടിക്കുന്നത്. ഇന്ത്യൻ സർക്കാർ എല്ലാ മതങ്ങൾക്കും പരമോന്നത ബഹുമാനം നൽകുന്നുണ്ട് - ഇന്ത്യ പ്രസ്‌താവനയിൽ വ്യക്‌തമാക്കി. അതേസമയം നേതാക്കള്‍ക്കെതിരെ നടപടി എടുത്തതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.

ഒരു ടിവി ചാനൽ ചർച്ചയ്ക്കിടെയാണ് നുപുർ ശർമ മുഹമ്മദ് നബിയെക്കുറിച്ച് വിവാദ പരാമർശങ്ങൾ നടത്തിയത്. നുപുർ ശർമയുടെ പ്രസ്‌താവന കാണ്‍പൂരിൽ വലിയ വിവാദമാണ് സൃഷ്‌ടിച്ചത്. ഇതേത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ ഏഴ് പേർക്ക് പരിക്കേൽക്കുകയും വലിയ നാശ നഷ്‌ടങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. തന്‍റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് നവീൻ ജിൻഡാൽ മുസ്ലിങ്ങള്‍ക്കെതിരെ ആക്ഷേപകരമായ രീതിയിൽ എഴുതിയത്.

ABOUT THE AUTHOR

...view details