പശ്ചിമ ചമ്പാരന്‍:ബിഹാറില്‍ മേയാന്‍ വിട്ട ആടിനെ കൊന്ന് പെരുമ്പാമ്പ്. പശ്ചിമ ചമ്പാരനിലെ വാല്‍മീകി കടുവ സംരക്ഷണ കേന്ദ്രത്തിന് സമീപ പ്രദേശത്താണ് സംഭവം. പെരുമ്പാമ്പിനുപുറമെ കടുവയും കരടിയും മറ്റു വന്യമൃഗങ്ങളും വിഹരിക്കുന്ന പ്രദേശത്ത് സമാന സംഭവങ്ങള്‍ തുടര്‍ക്കഥയാണ്.
സമീത്തെ മലനിരയില്‍ മേയാന്‍വിട്ട ആട്ടിന്‍കൂട്ടത്തില്‍ ഒന്നിനെയാണ് പെരുമ്പാമ്പ് ഞെരിച്ചുകൊന്നത്. ആടിനെ രക്ഷിക്കാൻ കഴിയാതെ നിന്ന കുട്ടിയാണ് പ്രചരിക്കുന്ന ദൃശ്യം മൊബൈലിൽ പകർത്തിയത്. വെള്ളിയാഴ്‌ചയാണ് സംഭവം.