കേരളം

kerala

ETV Bharat / bharat

സ്വകാര്യ ആശുപത്രികളെയും കൊവിഡ് വാക്‌സിനേഷന്‍റെ ഭാഗമാക്കണമെന്ന് ശിവസേന എംപി - private hospitals for covid vaccination news

കേന്ദ്ര ആരോഗ്യമന്ത്രിക്ക് എഴുതിയ കത്തിലാണ് ശിവസേന എം പി പ്രിയങ്ക ചതുർവേദി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

കൊവിഡ് വാക്‌സിൻ വിതരണം വാർത്ത  കൊവിഡ് വാക്‌സിൻ വാർത്ത  മുംബൈ വാർത്ത  വാക്‌സിൻ വിതരണം വാർത്ത  സ്വകാര്യ ആശുപത്രികളെയും കൊവിഡ്  covid distribution news  covid distribution in mumbai news  private hospitals for covid vaccination news  covid vaccination news
സ്വകാര്യ ആശുപത്രികളെയും കൊവിഡ് വാക്‌സിനേഷന്‍റെ ഭാഗമാക്കണമെന്ന് ശിവസേന എംപി

By

Published : Feb 19, 2021, 6:48 PM IST

മുംബൈ: സ്വകാര്യ ആശുപത്രികളെയും കൊവിഡ് വാക്‌സിനേഷന്‍റെ ഭാഗമാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ച് ശിവസേന എംപി പ്രിയങ്ക ചതുർവേദി. ഇതിലൂടെ കൂടുതൽ ആളുകളിലേക്ക് വാക്‌സിൻ എത്തിക്കാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊവിഡ് വാക്‌സിന്‍റെ വിതരണവും വിൽപനയും ഇതിലൂടെ നിയന്ത്രിക്കാനാകുമെന്നും കേന്ദ്ര ആരോഗ്യമന്ത്രിക്ക് എഴുതിയ കത്തിൽ രാജ്യസഭ എംപി ചൂണ്ടിക്കാട്ടി.

ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം കൊവിഡ് വാക്‌സിൻ വിതരണം സാധ്യമായ പരിധിയിലേക്ക് എത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളെയും പ്രവർത്തനങ്ങളുടെ ഭാഗമാക്കിയാൽ കൂടുതൽ വേഗത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാമെന്നും എംപി ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details