ബേസല്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്): സ്വിസ് ഓപ്പൺ ബാഡ്‌മിന്‍റൺ ടൂര്‍ണമെന്‍റിന്‍റെ വനിത സിംഗിൾസ് കിരീടം സ്വന്തമാക്കി ഇന്ത്യൻ സൂപ്പർ താരം പിവി സിന്ധു. ഫൈനലിൽ തായ്‌ലൻഡ് താരം ബുസാനൻ ഒങ്ബാംറുങ്ഫാനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് സിന്ധു കിരീടം ചൂടിയത്. സ്‌കോർ: 21-16, 21-8.
49 മിനിട്ട് നീണ്ടുനിന്ന ഫൈനലിൽ ലോക 11-ാം നമ്പൻ താരമായ തായ്‌ലൻഡ് താരത്തെ ഒരു ഘട്ടത്തിൽ പോലും മുന്നേറാൻ അനുവദിക്കാതെയാണ് സിന്ധു വിജയം കൊയ്‌തത്. ആദ്യ സെറ്റിൽ മാത്രമാണ് തായ് താരത്തിന് സിന്ധുവിനോട് അൽപമെങ്കിലും പൊരുതി നിൽക്കാനായത്. എന്നാൽ രണ്ടാം സെറ്റിൽ എതിരാളിയെ നിഷ്‌പ്രഭമാക്കുന്ന രീതിയിലായിരുന്നു സിന്ധുവിന്‍റെ പ്രകടനം.