സോനിപത്ത് (ഹരിയാന): ചെങ്കോട്ട സംഘര്‍ഷത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട പഞ്ചാബി നടനും സാമൂഹ്യ പ്രവര്‍ത്തകനുമായ ദീപ് സിദ്ദു ഹരിയാനയില്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി പൊലീസ്. അപകടത്തില്‍ പരിക്കേറ്റ ദീപ് സിദ്ദു ചികിത്സയിലിരിക്കെയാണ് മരിച്ചതെന്നും അദ്ദേഹത്തോടൊപ്പം കാറിലുണ്ടായിരുന്ന സ്‌ത്രീ അപകടനില തരണം ചെയ്‌തുവെന്നും സോനിപത്ത് പൊലീസ് സൂപ്രണ്ട് രാഹുൽ ശർമ പറഞ്ഞു.
'റോഡപകടത്തെ തുടർന്ന് രണ്ട് പേരെ ആശുപത്രിയിൽ എത്തിച്ചതായി ഞങ്ങൾക്ക് വിവരം ലഭിച്ചു. ദീപ് സിദ്ദു ചികിത്സയ്ക്കിടെ മരിച്ചു. ഒപ്പമുണ്ടായിരുന്ന യുവതി ചികിത്സയിലാണ്, ഇപ്പോൾ അപകടനില തരണം ചെയ്‌തിട്ടുണ്ട്,' അദ്ദേഹം വ്യക്തമാക്കി.
അപകടത്തില്‍പ്പെട്ട ദീപ് സിദ്ദുവിന്‍റെ കാറിന്‍റെ ചിത്രം ഡല്‍ഹിയില്‍ നിന്ന് ബത്തിന്‍ഡയിലേക്ക് പോകുന്നതിനിടെ കെഎംപി എക്‌സ്‌പ്രസ് ഹൈവേയിലാണ് അപകടമുണ്ടായതെന്ന് എസ്‌പി പറഞ്ഞു. ദീപ് സിദ്ദുവാണ് അപകടസമയത്ത് കാറോടിച്ചത്. ഒപ്പമുണ്ടായിരുന്ന സ്ത്രീ ആരാണെന്ന് ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി.
അപകടത്തില്‍പ്പെട്ട ദീപ് സിദ്ദുവിന്‍റെ കാറിന്‍റെ ചിത്രം ട്രക്ക് ഡ്രൈവറെ ഉടന്‍ പിടികൂടുമെന്നും എസ്‌പി പറഞ്ഞു. സംഭവം നടന്നത് റോഡിന്‍റെ മധ്യത്തിലാണ്. ട്രക്ക് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നോ അതോ സഞ്ചരിക്കുകയായിരുന്നോ എന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വർഷം ജനുവരിയിൽ റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയില്‍ നടന്ന അക്രമത്തില്‍ അറസ്റ്റിലായ ദീപ് സിദ്ദു ഏപ്രിലിലാണ് ജാമ്യത്തിലിറങ്ങിയത്.
അപകടത്തില്‍പ്പെട്ട ദീപ് സിദ്ദുവിന്‍റെ കാറിന്‍റെ ചിത്രം അതേസമയം, പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി ദീപ് സിദ്ദുവിന്‍റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. 'പ്രശസ്‌ത നടനും സാമൂഹിക പ്രവർത്തകനുമായ ദീപ് സിദ്ദുവിന്‍റെ വിയോഗത്തില്‍ അഗാധമായ ദു:ഖമുണ്ട്. എന്‍റെ പ്രാർത്ഥനകള്‍ ദു:ഖിതരായ കുടുംബത്തിനും ആരാധകർക്കും ഒപ്പമുണ്ട്,' ചന്നി ട്വീറ്റ് ചെയ്‌തു.
അപകടത്തില്‍പ്പെട്ട ദീപ് സിദ്ദുവിന്‍റെ കാറിന്‍റെ ചിത്രം Read more: നടന്‍ ദീപ് സിദ്ദു ഹരിയാനയില്‍ വാഹനാപകടത്തില്‍ മരിച്ചു