പഞ്ചാബിൽ 635 പേർക്ക് കൂടി കൊവിഡ് - പഞ്ചാബ് കൊവിഡ് കണക്ക്
കഴിഞ്ഞ 24 മണിക്കൂറിനിടെ 394 പേർ രോഗമുക്തരായി
![പഞ്ചാബിൽ 635 പേർക്ക് കൂടി കൊവിഡ് punjab covid cases punjab covid tally punjab covid news പഞ്ചാബ് കൊവിഡ് കേസ് പഞ്ചാബ് കൊവിഡ് കണക്ക് പഞ്ചാബ് കൊവിഡ് വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10831049-938-10831049-1614617565353.jpg)
പഞ്ചാബിൽ 635 പേർക്ക് കൂടി കൊവിഡ്
ചണ്ഡീഗഢ്:പഞ്ചാബിൽ 635 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പുതിയതായി സംസ്ഥാനത്ത് 18 പേർ കൂടി വൈറസ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 5,850 ആയി ഉയർന്നു. പഞ്ചാബിലെ ആകെ രോഗികളുടെ എണ്ണം 1.83 ലക്ഷമാണ്. സംസ്ഥാനത്ത് നിലവിൽ 4,853 രോഗികളാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 394 പേർ രോഗമുക്തരായി. സംസ്ഥാനത്ത് ഇതുവരെ 1,72,106 പേരാണ് രോഗമുക്തി നേടിയത്.