കേരളം

kerala

ETV Bharat / bharat

പഞ്ചാബിൽ കോളജുകളും സർവകലാശാലകളും തുറന്നു - പഞ്ചാബ് സർവകലാശാല

കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ എട്ട് മാസമായി അടഞ്ഞു കിടന്നിരുന്ന കോളജുകളും സർവകലാശാലകളും ഇന്നു മുതൽ ആണ് പ്രവർത്തിച്ചു തുടങ്ങിയത്.

punjab reopens colleges  പഞ്ചാബിൽ കോളെജുകൾ തുറന്നു  ചണ്ഡിഗഢ്  പഞ്ചാബ് സർവകലാശാല  punjab universities
പഞ്ചാബിൽ കോളെജുകളും സർവകലാശാലകളും തുറന്നു

By

Published : Nov 16, 2020, 5:54 PM IST

ചണ്ഡിഗഢ്: പഞ്ചാബിൽ കോളജുകളും സർവകലാശാലകളും തുറന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ എട്ട് മാസമായി അടഞ്ഞു കിടന്നിരുന്ന കോളജുകളും സർവകലാശാലകളും ഇന്നു മുതൽ ആണ് പ്രവർത്തിച്ചു തുടങ്ങിയത്. കണ്ടെയ്ൻമെന്‍റ് സോണിന് പുറത്തുള്ള പ്രദേശങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനുള്ള തീരുമാനം ഈ മാസം ആദ്യം സംസ്ഥാന സർക്കാർ എടുത്തിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിന്‍റെ ഭാഗമായി ആദ്യ ഘട്ടത്തിൽ സയൻസ്, മെഡിസിൻ, എൻജിനീയറിങ്ങ് തുടങ്ങിയ പ്രാക്‌ടിക്കൽ പരിശീലനം ആവശ്യമുള്ള കോഴ്‌സുകളിലെ അവസാന വർഷ വിദ്യാർഥികൾക്കാണ് ക്ലാസുകൾ ആരംഭിക്കുക. ഹോസ്റ്റൽ റൂമുകളിൽ ഒന്നിലധികം പേരെ താമസിപ്പിക്കില്ല. 50 ശതമാനം വിദ്യാർഥികളെ മാത്രമെ ഒരു സമയം ക്ലാസിൽ പങ്കെടുക്കാൻ അനുവദിക്കു. ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക നിർദ്ദേശങ്ങൾ അനുസരിച്ചാകും വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുക.

ABOUT THE AUTHOR

...view details