ഖരാര്‍ (പഞ്ചാബ്): തനിക്ക് ലഭിച്ച ചുരുങ്ങിയ സമയത്തിനുള്ളില്‍ ജനക്ഷേമത്തിനായി പരമാവധി എല്ലാം ചെയ്‌തിട്ടുണ്ടെന്നും ഇനി ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി. വോട്ടെടുപ്പിന് മുന്നോടിയായി ഖരാറിലെ ശ്രീ കടല്‍ഗഡ് സാഹിബ് ഗുരുദ്വാര സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'പഞ്ചാബിന്‍റേയും ജനങ്ങളുടേയും ക്ഷേമത്തിനായി പ്രാർത്ഥിക്കാനാണ് ഞാൻ ഇവിടെ വന്നത്, പ്രചാരണ വേളയിൽ പാർട്ടിയുടേതായിരുന്നു നേതൃത്വം, ഇനി അത് ദൈവത്തിന്‍റേയും ജനങ്ങളുടെയും ഇഷ്‌ടമായിരിക്കും. ഞങ്ങൾ എല്ലാ പരിശ്രമങ്ങളും നടത്തി,' ചന്നി പറഞ്ഞു.