മൊഹാലി (പഞ്ചാബ്) : പഞ്ചാബ് പൊലീസിന്‍റെ മൊഹാലിയിലെ ഇന്‍റലിജൻസ് ആസ്ഥാനത്ത് സ്‌ഫോടനം. തിങ്കളാഴ്‌ച രാത്രി 7.45ഓടെയായിരുന്നു പൊട്ടിത്തെറി. തെരുവിൽ നിന്നും റോക്കറ്റ് ലോഞ്ചർ ഉപയോഗിച്ച് തൊടുത്തുവിട്ട പ്രൊപ്പൽഡ് ഗ്രനേഡാണ് സ്‌ഫോടനത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തില്‍ കെട്ടിടത്തിന്‍റെ ഗ്ലാസുകൾ തകർന്നു. ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല.
പഞ്ചാബ് പൊലീസിന്‍റെ ഇന്‍റലിജൻസ് ആസ്ഥാനത്ത് സ്‌ഫോടനം ; ഉപയോഗിച്ചത് റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് - Blast in Punjab Police Intelligence headquarters
തെരുവിൽ നിന്നും റോക്കറ്റ് ലോഞ്ചർ ഉപയോഗിച്ച് തൊടുത്തുവിട്ട റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡാണ് സ്‌ഫോടനത്തിന് കാരണമായത്
പഞ്ചാബ് പൊലീസിന്‍റെ ഇന്‍റലിജൻസ് ആസ്ഥാനത്ത് സ്‌ഫോടനം
സ്‌ഫോടനത്തെ തുടർന്ന് പൊലീസ് പ്രദേശം വളഞ്ഞിരിക്കുകയാണ്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തിവരുന്നു. ഫൊറൻസിക് സംഘവും സ്ഥലത്തെത്തി. ഇന്‍റലിജൻസ് ഓഫിസ് കെട്ടിടത്തിന് സമീപം ചണ്ഡിഗഡ് പൊലീസിന്‍റെ ദ്രുത പ്രതികരണ സേനയെ വിന്യസിച്ചിട്ടുണ്ട്.
Last Updated : May 10, 2022, 9:07 AM IST
TAGGED:
rocket propelled grenade