ചണ്ഡീഗഡ് :മൊഹാലിയിലെ എസ്‌എഎസ് നഗർ ജില്ല ആശുപത്രിയിൽ കൊവിഡ് ദ്രുത പരിശോധന യന്ത്രമായ 'ഐഡി നൗ' പഞ്ചാബ് ആരോഗ്യമന്ത്രി ബല്‍ബീര്‍ സിങ് ഉദ്ഘാടനം ചെയ്തു. അമേരിക്കൻ സംഘടനയായ PATH ആണ് ഈ യന്ത്രം സംഭാവന ചെയ്തത്. ആറ് മുതൽ 13 മിനിറ്റിനുള്ളിൽ ഒരു ദിവസം 30 പരിശോധനകള്‍ വരെ നടത്താന്‍ സാധിക്കുമെന്നതിനാല്‍ 'ഐഡി നൗ 'മെഷീൻ വേഗത്തിൽ ഫലങ്ങൾ നൽകാൻ സഹായകമാകുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
കൊവിഡ് ദ്രുത പരിശോധന സംവിധാനവുമായി പഞ്ചാബ്
ഈ യന്ത്രം ഗതാഗതയോഗ്യമാണെന്നും അതിനാല്‍ ഗ്രാമങ്ങളിലേക്ക് പരിശോധനയ്‌ക്കെത്തിക്കാനാകുമെന്നും അധികൃതര്‍.
ഗതാഗതയോഗ്യമായ കൊവിഡ് ദ്രുത പരിശോധന യന്ത്രവുമായി പഞ്ചാബ്
Read Also……..പഞ്ചാബിലെ കൊവിഡ് നിയന്ത്രണങ്ങൾ ജൂൺ 10 വരെ നീട്ടി
കൊവിഡ് രാജ്യമെമ്പാടും സംഹാര താണ്ഡവമാടുന്ന ഈ സമയത്ത് രോഗബാധ കണ്ടുപിടിക്കാന്‍ ഈ ഉപകരണം ഏറ്റവും വലിയ അനുഗ്രഹമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ യന്ത്രം ഗതാഗതയോഗ്യമാണെന്നും അതിനാല്‍ ഇത് ഗ്രാമങ്ങളിലേക്ക് പരിശോധനയ്ക്കായി കൊണ്ടുപോകാമെന്നും മന്ത്രി പറഞ്ഞു. മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകളിൽ പരിശോധന നടത്താന്‍ ഈ ടെസ്റ്റിംഗ് മെഷീൻ വളരെ ഉപയോഗപ്രദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.