ചണ്ഡീഗഡ് : പട്ടികജാതിക്കാരായ 10,151യുവാക്കളുടെ വായ്‌പകൾ എഴുതിത്തള്ളി പഞ്ചാബ് സർക്കാർ. കൊവിഡ് പശ്ചാത്തലത്തിൽ തിരിച്ചടവ് ബുദ്ധിമുട്ടായതിനെ തുടർന്നാണ് 41.48 കോടി രൂപയുടെ ലോണ്‍ എഴുതിത്തള്ളുന്നതെന്ന് മന്ത്രി സാധു സിങ് ധരംസോട്ട് അറിയിച്ചു. സംസ്ഥാന സർക്കാരിന്‍റെ ഈ ജനകീയ നടപടി പട്ടികജാതി വിഭാഗത്തിന് വലിയ ആശ്വാസമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പട്ടികജാതിക്കാരായ യുവാക്കളുടെ 41.48 കോടിയുടെ വായ്‌പ എഴുതിത്തള്ളി പഞ്ചാബ് സർക്കാർ - പട്ടികജാതി യുവാക്കളുടെ വായ്‌പകൾ
പട്ടികജാതിക്കാരായ 10,151യുവാക്കളുടെ വായ്‌പകൾ എഴുതിത്തള്ളി പഞ്ചാബ് സർക്കാർ. തീരുമാനം കൊവിഡ് പശ്ചാത്തലത്തില്‍

പട്ടികജാതി യുവാക്കളുടെ 41.48 കോടി രൂപയുടെ വായ്‌പകൾ എഴുതിത്തള്ളി പഞ്ചാബ് സർക്കാർ
ALSO READ: സ്ഥലം മാറ്റത്തിനായി ജീവനക്കാര്‍ക്ക് സമ്മര്‍ദം ചെലുത്താനാകില്ലെന്ന് സുപ്രീം കോടതി
സ്വയം തൊഴിൽ സംരംഭങ്ങൾക്കായി പട്ടികജാതി വികസന-ധനകാര്യ കോർപ്പറേഷനിൽ നിന്ന് എടുക്കുന്ന എല്ലാത്തരം വായ്‌പകൾക്കും 50,000 രൂപ വരെ സബ്‌സിഡി നല്‍കാന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. ഇത്തരം വായ്‌പകൾ പട്ടികജാതിക്കാർക്കും ഭിന്നശേഷിക്കാർക്കും കുറഞ്ഞ പലിശനിരക്കിൽ നൽകുകയാണ് സർക്കാർ ലക്ഷ്യമെന്നും ധരംസോട്ട് വ്യക്തമാക്കി.