ഛണ്ഡീഗഡ്:പഞ്ചാബ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി. കൊവിഡ് സാഹചര്യത്തിൽ ഏറ്റവുമധികം സഹായം ലഭിച്ചിട്ടുള്ളത് പഞ്ചാബിനാണന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ ആശുപത്രികളിൽ കൊവിഡ് വാക്സിൻ വിൽക്കുന്നതിലൂടെ കോൺഗ്രസ് സർക്കാർ ലാഭമുണ്ടാക്കുന്നുവെന്നും കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി ആരോപിച്ചു. പ്രധാനമന്ത്രി കെയർസ് പ്രകാരം പഞ്ചാബിനായി 41 ഓക്സിജൻ പ്ലാന്റുകൾ അനുവദിച്ചതായി അറിയിച്ചു. അസമിനേക്കാളും ഉത്തർപ്രദേശിനേക്കാളും കൂടുതൽ റിംഡെസിവർ പഞ്ചാബിന് കേന്ദ്രസർക്കാർ നൽകിയിട്ടുണ്ടെന്നും ഹർദീപ് സിംഗ് പുരി പറഞ്ഞു.
പ്രധാനമന്ത്രി പഞ്ചാബിനായി നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. നേരത്തെ അനുവദിച്ച 14ഓക്സിജൻ പ്ലാന്‍റുകൾ കൂടാതെ 41 ഓക്സിജൻ പ്ലാന്റുകൾ കൂടി സ്ഥാപിക്കാൻ പിഎം കെയയർസിൽ നിന്നും പണം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.