ചണ്ഡിഗഡ്:സംസ്ഥാനത്തെ ജയിലുകളിൽ വി.ഐ.പി മുറികള്‍ അടച്ചുപൂട്ടാന്‍ പഞ്ചാബ് സര്‍ക്കാര്‍. ശിക്ഷിക്കപ്പെടേണ്ട കുറ്റവാളികള്‍ ജയിലിൽ വി.ഐ.പി ആകുന്നത് വിരോധാഭാസമാണ്. കുറ്റവാളികൾ ജയിലിനുള്ളിൽ ടെന്നീസ് കളിച്ചുനടക്കുന്ന സംസ്‌കാരം തങ്ങള്‍ അവസാനിപ്പിക്കുമെന്നും മുഖ്യമന്ത്രി ഭഗവന്ത് മന്‍ പറഞ്ഞു.
'കുറ്റവാളികള്‍ ടെന്നീസ് കളിച്ച് സുഖിക്കേണ്ട'; ജയിലിനുള്ളിലെ വി.ഐ.പി മുറികള്‍ അടയ്‌ക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ - ജയിലിനുള്ളിലെ വിഐപി മുറികള്‍ അടയ്‌ക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍
ശിക്ഷിക്കപ്പെടേണ്ട കുറ്റവാളികള്‍ ജയിലിൽ വി.ഐ.പി ആകുന്നത് വിരോധാഭാസമാണെന്നും പഞ്ചാബ് മുഖ്യമന്ത്രി
സംസ്ഥാനത്തെ ജനങ്ങളെ വീഡിയോ പ്രസംഗത്തിലൂടെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഏതാനും ദിവസങ്ങൾക്കകം ഉണ്ടാകും. ഇക്കാര്യത്തിൽ അലംഭാവം കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും.
710 മൊബൈൽ ഫോണുകൾ ജയിലിനുള്ളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. എ.എ.പി സർക്കാർ ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശിരോമണി അകാലിദൾ, കോൺഗ്രസ്, ബി.ജെ.പി തുടങ്ങിയ പാര്‍ട്ടികളിലെ മുതിർന്ന നേതാക്കളുടെ സുരക്ഷ സർക്കാർ പിൻവലിച്ചിരുന്നു. പിന്നാലെയാണ് ജയിലുകളിലെ വി.ഐ.പി സംസ്‌കാരം അവസാനിപ്പിക്കാനുള്ള ഭഗവന്ത് മന്‍ സര്‍ക്കാരിന്‍റെ നീക്കം.
TAGGED:
VIP cells in Punjab jails