മൊഹാലി (പഞ്ചാബ്) : പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പരിപാടിയിൽ കറുത്ത നിറത്തിലുള്ള വസ്‌ത്രങ്ങൾക്ക് നിരോധനമേര്‍പ്പെടുത്തി. ഹോമി ഭാഭ ക്യാൻസർ ഹോസ്‌പിറ്റൽ ആൻഡ് റിസർച്ച് സെന്‍റർ ഉദ്ഘാടനം ചെയ്യാനാണ് പ്രധാന മന്ത്രി പഞ്ചാബിൽ എത്തിയത്. ആംആദ്‌മി അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് പ്രധാനമന്ത്രി പഞ്ചാബ് സന്ദർശിക്കുന്നത്.
പ്രധാനമന്ത്രിയുടെ പരിപാടിയിൽ കറുത്ത വസ്‌ത്രങ്ങൾക്ക് നിരോധനം
ഹോമി ഭാഭ ക്യാൻസർ ഹോസ്‌പിറ്റൽ ആൻഡ് റിസർച്ച് സെന്‍ററിന്‍റെ ഉദ്ഘാടനത്തിനാണ് പ്രധാനമന്ത്രി പഞ്ചാബിൽ എത്തിയത്
പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത വസ്‌ത്രങ്ങൾക്ക് നിരോധനം
ഇതുമായി ബന്ധപ്പെട്ട് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഏർപ്പെടുത്തിയത്. ഉദ്ഘാടന ചടങ്ങ് നടക്കുന്ന പന്തലിലേക്ക് കയറ്റാൻ അനുവാദമില്ലാത്ത 24 വസ്‌തുക്കളുടെ പട്ടിക സുരക്ഷ ഉദ്യോഗസ്ഥർ പുറത്തുവിട്ടിരുന്നു. കറുത്ത വസ്‌ത്രം, കറുത്ത പെയിന്‍റ്, മൂർച്ചയേറിയ വസ്‌തുക്കൾ, വാട്ടർ ബോട്ടിൽ, പെൻസിൽ തുടങ്ങിയവയൊന്നും കടത്തിവിട്ടില്ല.