ചണ്ഡീഗഢ്: പുതുതായി നടപ്പാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരോടൊപ്പം പങ്കുചേരാൻ 225 കിലോമീറ്റർ ദൂരം സഞ്ചരിച്ച് പഞ്ചാബിൽ നിന്നുള്ള കർഷകൻ. ജോഗിപൂർ നിവാസിയായ കമൽജീത് സിംഗാണ് 16 മണിക്കൂർ സൈക്കിൾ ചവിട്ടിയെത്തി രാജ്യ തലസ്ഥാനനഗരിയിലെ കർഷക പ്രക്ഷോഭത്തിൽ പങ്കെടുത്തത്.
പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ കർഷകൻ എത്തിയത് 16 മണിക്കൂർ സൈക്കിൾ ചവിട്ടി - കാർഷിക നിയമം സമരം വാർത്ത
പ്രതിഷേധത്തിന്‍റെ ഭാഗമായി ട്രാക്‌ടറിലും മറ്റും യാത്ര ചെയ്യുന്നതിൽ ബുദ്ധിമുട്ടുള്ളതിനെ തുടർന്നാണ് 16 മണിക്കൂർ സൈക്കിൾ ചവിട്ടി കർഷകൻ യാത്ര ചെയ്‌തത്
കാർഷിക പ്രക്ഷോഭത്തിന് കർഷകൻ എത്തിയത് 16 മണിക്കൂർ സൈക്കിൾ ചവിട്ടി
പ്രതിഷേധത്തിന്‍റെ ഭാഗമായി ട്രാക്‌ടറിലും മറ്റും യാത്ര ചെയ്യുന്നതിൽ ഗതാഗതകുരുക്കുള്ളതിനാലാണ് കമൽജീത് സിംഗ് സൈക്കിൾ മാർഗം തെരഞ്ഞെടുത്തത്. ആവശ്യത്തിനുള്ള ഭക്ഷണവും കുടിവെള്ളവും കർഷകൻ യാത്രക്കൊപ്പം കരുതിയിരുന്നു.