ചണ്ഡിഗഡ്: പഞ്ചാബിലെ കൊവിഡ് സാഹചര്യം രൂക്ഷാമായി തുടരുന്ന സാഹചര്യത്തിൽ നിലവിലുള്ള എല്ലാ കൊവിഡ് നിയന്ത്രണങ്ങളും മെയ് 31 വരെ നീട്ടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. ഗ്രാമീണ പ്രദേശങ്ങളിൽ കടകൾ അടക്കുന്നതും മറ്റ് നിയന്ത്രണങ്ങൾ പാലിക്കുന്നതും കർശനമായി നടപ്പിലാക്കാൻ അദ്ദേഹം ഡെപ്യൂട്ടി കമ്മിഷണർമാർക്ക് നിർദേശം നൽകി. സംസ്ഥാനത്തെ മൊത്തത്തിലുള്ള നിയന്ത്രണങ്ങളിൽ ഇളലുകൾ ഇല്ലാത്തതിനാൽ ഡെപ്യൂട്ടി കമ്മിഷണർമാർക്ക് പ്രാദേശിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കി അനുയോജ്യമായ ഭേദഗതികൾ വരുത്തി നിർദേശങ്ങൾ നടപ്പാക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പഞ്ചാബിൽ കൊവിഡ് നിയന്ത്രണങ്ങൾ മെയ് 31 വെര നീട്ടി - പഞ്ചാബിലെ കൊവിഡ് കണക്ക്
കൊവിഡിന് ഉചിതമായ പെരുമാറ്റം, സാമൂഹിക അകലം പാലിക്കൽ , വിപണനസ്ഥലങ്ങളിലും പൊതുഗതാഗതത്തിലും ജനക്കൂട്ടത്തെ നിയന്ത്രിക്കുക, മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചതിന് ശിക്ഷകൾ ചുമത്തുക, സംസ്ഥാനത്തിന്റെ കൊവിഡ് സ്ഥിതി അവലോകനം ചെയ്യുക എന്നിവ ജില്ലാ അധികാരികൾ കർശനമായി നടപ്പാക്കണം
സംസ്ഥാന സർക്കാരിന്റെ എല്ലാ നിർദ്ദേശങ്ങളും കർശനമായി നടപ്പാക്കുന്നത് ഉറപ്പാക്കാനായി ജില്ലാ അധികാരികൾക്കും അദ്ദേഹം നിർദേശങ്ങൽ നൽകി. കൊവിഡിന് ഉചിതമായ പെരുമാറ്റം, സാമൂഹിക അകലം പാലിക്കൽ , വിപണനസ്ഥലങ്ങളിലും പൊതുഗതാഗതത്തിലും ജനക്കൂട്ടത്തെ നിയന്ത്രിക്കുക, മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചതിന് ശിക്ഷകൾ ചുമത്തുക, സംസ്ഥാനത്തിന്റെ കൊവിഡ് സ്ഥിതി അവലോകനം ചെയ്യുക എന്നിവ ജില്ലാ അധികാരികൾ കർശനമായി നടപ്പാക്കണം. ഇതുവരെയുള്ള നിയന്ത്രണങ്ങൾളിൽ ഫലം കാണുന്നുണ്ടെങ്കിലും ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു.
Also read: ഡല്‍ഹിയില്‍ 6,456 പുതിയ കൊവിഡ് കേസുകള്‍: മരണം 262