ചണ്ഡിഗഡ്: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പഞ്ചാബ് മുൻമുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോൺഗ്രസ് നേതാവുമായ അമരീന്ദർ സിങ് മത്സരിക്കും. അമരീന്ദർ സിങ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പട്യാല അർബനിൽ നിന്ന് ജനവിധി തേടുമെന്ന് പഞ്ചാബ് മുൻ മുഖ്യമന്ത്രി അറിയിച്ചു.
പഞ്ചാബ് തെരഞ്ഞെടുപ്പ്: അമരീന്ദർ സിങ് പട്യാലയിൽ മത്സരിക്കും, ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടു
പഞ്ചാബ് ലോക് കോൺഗ്രസിന്റെ 22 പേരടങ്ങുന്ന ആദ്യഘട്ട സ്ഥാനാർഥി പട്ടിക അമരീന്ദർ സിങ് പുറത്തുവിട്ടു
പഞ്ചാബ് തെരഞ്ഞെടുപ്പ്: അമരീന്ദർ സിങ് പട്യാലയിൽ നിന്ന് മത്സരിക്കും, ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടു
പഞ്ചാബ് ലോക് കോൺഗ്രസിന്റെ 22 പേരടങ്ങുന്ന സ്ഥാനാർഥി പട്ടികയും ക്യാപ്റ്റൻ പുറത്തുവിട്ടു. 22 പേരിൽ 17 സ്ഥാനാർഥികൾ മൽവ മേഖലയിൽ നിന്നാണ്. രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക അടുത്ത രണ്ട് ദിവസത്തിനുള്ളിൽ പുറത്തുവിടുമെന്ന് അമരീന്ദർ സിങ് വ്യക്തമാക്കി.
Also read: ഇത് സത്യം, സത്യം, സത്യം ; ഗോവയിൽ സ്ഥാനാർഥികളെ ദൈവങ്ങൾക്ക് മുന്നില്‍ പ്രതിജ്ഞ ചെയ്യിപ്പിച്ച് കോൺഗ്രസ്