പഞ്ചാബില്‍ 819 പുതിയ കൊവിഡ് രോഗികള്‍ - ഇന്ത്യയിലെ കൊവിഡ് കണക്ക്
6504 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്.

പഞ്ചാബില്‍ 819 പുതിയ കൊവിഡ് രോഗികള്‍
ചണ്ഡിഗഡ്: പഞ്ചാബില്‍ 819 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,44,995 ആയി. 492 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ആകെ 1,33,919 പേരാണ് സംസ്ഥാനത്ത് കൊവിഡ് മുക്തരായത്. 6504 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. 16 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4572 ആയി.