ചണ്ഡീഗഡ്: പഞ്ചാബ് കോണ്‍ഗ്രസില്‍ ഒന്നും ശരിയായിട്ടില്ലെന്ന് മുൻ പിസിസി അധ്യക്ഷൻ സുനില്‍ ജഖാര്‍. പുതിയ പിസിസി അധ്യക്ഷനായി നവജ്യോത് സിങ് സിദ്ദുവിനെ തെരഞ്ഞെടുത്ത ഹൈക്കമാൻഡിന്‍റെ തീരുമാനത്തെ പരസ്യമായി ചോദ്യം ചെയ്‌ത് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. പാര്‍ട്ടി തന്നെ മറന്നുവെന്ന് സുനില്‍ ജഖാര്‍ ആരോപിച്ചു.
സിദ്ദുവും മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ ശ്രമിച്ച വ്യക്തിയെയാണ് പാര്‍ട്ടി മറന്നത്. പഞ്ചാബിലെ പ്രതിസന്ധി പരിഹരിക്കാനാണ് രാഹുൽ ഗാന്ധി ശ്രമിച്ചതെങ്കിലും 2022 ലെ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിയെ ദോഷകരമായി ബാധിക്കുന്ന തരത്തിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.