അമരീന്ദര്‍ സിങ് ഇന്ന് അമിത് ഷായെ കാണും - ഡല്‍ഹി ചലോ
കര്‍ഷക സമരത്തിന് പിന്നില്‍ അമരീന്ദര്‍ സിങ്ങാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു.
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തിന്‍റെ അതിര്‍ത്തികളില്‍ കര്‍ഷക സമരം തുടരുന്നതിനിടെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്‌ച നടത്തും. പഞ്ചാബില്‍ നിന്ന് തുടങ്ങിയ പ്രക്ഷോഭമാണ് ഇന്ന് ഉത്തരേന്ത്യയാകെ വ്യാപിച്ചിരിക്കുന്നത്. സമരത്തിന് നേതൃത്വം നല്‍കുന്നവരില്‍ കൂടുതലും പഞ്ചാബില്‍ നിന്നുള്ള കര്‍ഷക നേതാക്കളാണ്. ഇപ്പോഴുള്ള സമരത്തിന് പിന്നില്‍ അമരീന്ദര്‍ സിങ്ങാണെന്ന് ബിജെപി നേതാക്കളും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആരോപിച്ചിരുന്നു. കര്‍ഷകരുമായി രണ്ടാം ഘട്ട ചര്‍ച്ച നടക്കാനിരിക്കെയാണ് അതേ ദിവസം അമരീന്ദര്‍ സിങ് അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തുന്നത്. കര്‍ഷകരും കേന്ദ്രസര്‍ക്കാരും ചൊവ്വാഴ്‌ച നടത്തിയ ആദ്യ ഘട്ട ചര്‍ച്ച പരാജയമായിരുന്നു.