ചണ്ഡീഗഡ്:പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്‌റ്റൻ അമരീന്ദർ സിങ് കൊവിഡ് വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചു. മൊഹാലിയിലെ സിവിൽ ആശുപത്രിയിൽ നിന്നാണ് അദ്ദേഹം വാക്‌സിൻ സ്വീകരിച്ചത്.
പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്‌റ്റൻ അമരീന്ദർ സിങ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചു - covid
മൊഹാലിയിലെ സിവിൽ ആശുപത്രിയിൽ നിന്നാണ് അദ്ദേഹം വാക്‌സിൻ സ്വീകരിച്ചത്.

പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്‌റ്റൻ അമരീന്ദർ സിങ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചു
''ഞാൻ കൊവിഡ് വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചു. 60 വയസിന് മുകളിലുള്ളവരും 45 വയസിന് മുകളിലുള്ള രോഗികളും എത്രയും വേഗം തന്നെ വാക്‌സിൻ സ്വീകരിക്കണമെന്ന് ഞാൻ അഭ്യർഥിക്കുകയാണെന്നും കൊവിഡിനെ പ്രതിരോധിക്കാൻ നമുക്കൊന്നിക്കാമെന്നും ''അദ്ദേഹം ട്വീറ്റ് ചെയ്‌തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി,അമിത് ഷാ,പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആരോഗ്യ മന്ത്രി ഹർഷ വർധൻ എന്നിവരും നേരത്തെ വാക്‌സിൻ സ്വീകരിച്ചിരുന്നു.