ന്യൂഡൽഹി:രാജ്യതലസ്ഥാനത്ത് നടന്ന കർഷക പ്രക്ഷോഭത്തെ അപലപിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്‌റ്റൻ അമരീന്ദർ സിംഗ്. ഇന്നത്തെ ട്രാക്‌ടർ മാർച്ചിൽ നടന്ന ചില സംഭവങ്ങൾ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 60 ദിവസമായി സമാധാനപൂർവമായി സമരം ചെയ്‌ത കർഷകർ നേടിയെടുത്ത സൽപ്പേരിന് കളങ്കം വരുത്തുന്നതായിരുന്നു ഇന്നത്തെ പ്രകടനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർഷകർ ഡൽഹി അതിർത്തികളിലേക്ക് മടങ്ങണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി - ദേശിയ വാർത്ത
60 ദിവസമായി സമാധാനപൂർവമായി സമരം ചെയ്‌ത കർഷകർ നേടിയെടുത്ത സൽപ്പേരിന് കളങ്കം വരുത്തുന്നതായിരുന്നു ഇന്നത്തെ പ്രകടനമെന്നും അമരീന്ദര്‍ സിംഗ്

യഥാർഥ കർഷകർ ഡൽഹി അതിർത്തികളിലേക്ക് മടങ്ങണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി
അതിനാൽ യഥാർഥ കർഷകർ ഡൽഹി അതിർത്തിയിലേക്ക് മടങ്ങണമെന്നും അദ്ദേഹം അഭ്യർഥിച്ചു. സമാധാനമാണ് കർഷകരുടെ പ്രക്ഷോഭത്തിന്‍റെ മുഖമുദ്രയെന്നും ഇന്ത്യയിൽ നിന്നും ലോകമെമ്പാടും നിന്നും അവർക്ക് ലഭിച്ച പിന്തുണയുടെ കാരണമതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം പ്രതിഷേധത്തില്‍ നുഴഞ്ഞു കയറിയവരാണ് സമരത്തിൽ ആക്രമണം നടത്തിയതെന്ന് കർഷക സംഘടനകൾ ആരോപിച്ചു.