ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് മലേർക്കോട്‌ല സംസ്ഥാനത്തിന്റെ പുതിയ ജില്ലയായി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 23-ാമത്തെ ജില്ലയായിരിക്കും മലേർക്കോട്‌ല. മലേർക്കോട്‌ലയുടെ വികസന പ്രവർത്തനങ്ങൾക്കായി 500 കോടി രൂപ വകയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബിലെ ഇരുപത്തിമൂന്നാമത് ജില്ലയായി മലേർക്കോട്‌ലയെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി
മുസ്‌ലിം ഭൂരിപക്ഷ പട്ടണമായ മലേർക്കോട്‌ല ഇതുവരെ സംഗ്രൂർ ജില്ലയുടെ ഭാഗമായിരുന്നു
പഞ്ചാബിലെ ഇരുപത്തിമൂന്നാമത് ജില്ലയായി മലേർക്കോട്ലയെ പ്രഖ്യാപിച്ചു മുഖ്യമന്ത്രി
Also read: പഞ്ചാബിൽ കനാലിൽ റെംഡിസിവിറിന്റെ കുപ്പികൾ
മുസ്‌ലിം ഭൂരിപക്ഷ പട്ടണമായ മലേർക്കോട്‌ല ഇതുവരെ സംഗ്രൂർ ജില്ലയുടെ ഭാഗമായിരുന്നു. സംഗ്രൂരിലെ ജില്ലാ ആസ്ഥാനത്തുനിന്ന് 35 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമയത്ത് പഞ്ചാബിൽ 13 ജില്ലകളുണ്ടായിരുന്നത്. മലെർക്കോട്ട്‌ല നഗരം, അമർഗഡ്, അഹമ്മദ്‌ഗഡ് എന്നിവ മലേർക്കോട്‌ല ജില്ലയുടെ പരിധിയിൽ വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.