കേരളം

kerala

ETV Bharat / bharat

യൂട്യൂബറെ കാണാൻ പട്യാലയിൽ നിന്ന് ഡൽഹിയിലേക്ക് സൈക്കിൾ യാത്ര ചെയ്‌ത് 13കാരൻ - 13കാരൻ സൈക്കിൾ യാത്ര

യൂട്യൂബില്‍ 'ട്രിഗര്‍ഡ് ഇന്‍സാന്‍' എന്ന പേരിലറിയപ്പെടുന്ന നിശ്ചയ് മല്‍ഹാനെ കാണാനാണ് കുട്ടി ഡൽഹിയിലേക്ക് യാത്ര ചെയ്‌തത്. തുടർന്ന് പൊലീസ് കുട്ടിയെ കണ്ടെത്തി ബന്ധുക്കളെ ഏൽപ്പിച്ചു.

Punjab boy cycles to Delhi to meet YouTuber  boy cycles to Delhi to meet favourite youtuber  Punjab boy cycles to Delhi  യൂട്യൂബറെ കാണാൻ പട്യാലയിൽ നിന്ന് ഡൽഹിയിലേക്ക്  യൂട്യൂബർ സൈക്കിൾ യാത്ര  സൈക്കിൾ യാത്ര യൂട്യൂബറെ കാണാൻ  യൂട്യൂബറെ കാണാൻ സൈക്കിൾ യാത്ര  സൈക്കിൾ യാത്ര ചെയ്‌ത് 13കാരൻ  ട്രിഗര്‍ഡ് ഇന്‍സാന്‍  ട്രിഗര്‍ഡ് ഇന്‍സാന്‍ നിശ്ചയ് മല്‍ഹാൻ  പഞ്ചാബിലെ പട്യാല  പട്യാല പൊലീസ്  ഡൽഹി പൊലീസ്  ഡൽഹി പഞ്ചാബ് സൈക്കിൾ യാത്ര  13കാരൻ സൈക്കിൾ യാത്ര
യൂട്യൂബറെ കാണാൻ പട്യാലയിൽ നിന്ന് ഡൽഹിയിലേക്ക് സൈക്കിൾ യാത്ര ചെയ്‌ത് 13കാരൻ

By

Published : Oct 9, 2022, 11:09 AM IST

ന്യൂഡൽഹി:തന്‍റെ പ്രിയപ്പെട്ട യൂട്യൂബറെ കാണാൻ പഞ്ചാബിൽ നിന്നും ഡൽഹിയിലേക്ക് സൈക്കളിൽ യാത്ര ചെയ്‌ത് 13കാരൻ. യൂട്യൂബില്‍ 'ട്രിഗര്‍ഡ് ഇന്‍സാന്‍' എന്ന പേരിലറിയപ്പെടുന്ന നിശ്ചയ് മല്‍ഹാനെ കാണാനാണ് കുട്ടി പഞ്ചാബിലെ പട്യാലയിൽ നിന്നും ഡൽഹിയിലേക്ക് 250 കിലോമീറ്ററിലധികം സൈക്കിളിൽ യാത്ര ചെയ്‌തത്. തുടർന്ന് കുട്ടിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയിൽ അന്വേഷണം നടത്തിയ പട്യാല പൊലീസ് ഡൽഹി പൊലീസിന്‍റെ സഹായത്തോടെ കുട്ടിയെ കണ്ടെത്തി.

എട്ടാം ക്ലാസ് വിദ്യാർഥിയായ കുട്ടിയെ ഒക്‌ടോബർ 4നാണ് കാണാതായത്. തുടർന്ന് പൊലീസിൽ പരാതി നൽകിയ ബന്ധുക്കൾ കുട്ടി നിശ്ചയ്‌യുടെ വലിയ ആരാധകനാണെന്നും അദ്ദേഹത്തെ കാണാൻ പോകാൻ സാധ്യതയുണ്ടെന്നും പൊലീസിനെ അറിയിച്ചു. പട്യാല പൊലീസ് കുട്ടിയെ കണ്ടെത്താനായി സമൂഹ മാധ്യമങ്ങളിലൂടെ ശ്രമിക്കുകയും ഡൽഹി പൊലീസുമായി ബന്ധപ്പെടുകയും ചെയ്‌തു.

യൂട്യൂബറിന്‍റെ റെസിഡൻഷ്യൽ ഏരിയയ്‌ക്ക് സമീപത്തെ സിസിടിവിയിൽ ആൺകുട്ടി സൈക്കിളിൽ പോകുന്ന ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. തുടർന്ന് പ്രദേശത്ത് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ പീതാംബുരത്തെ പാർക്കിൽ നിന്നും കണ്ടെത്തി. എന്നാൽ ഡൽഹിയിലേക്കുള്ള യാത്രയിൽ എവിടെയാണ് കുട്ടി തങ്ങിയതെന്നുള്ള വിവരങ്ങൾ വ്യക്തമായിട്ടില്ല.

പൊലീസ് കുട്ടിയെ ബന്ധുക്കൾക്ക് കൈമാറി. പൊലീസിന്‍റെ സമഗ്രമായ അന്വേഷണത്തിൽ കുട്ടിയെ കണ്ടെത്തിയതിന് പൊലീസിനോട് ബന്ധുക്കൾ നന്ദി അറിയിച്ചു.

ABOUT THE AUTHOR

...view details