ആം ആദ്മി ചൂലെടുത്തപ്പോള്‍ വീണത് കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കള്‍ - പഞ്ചാബിൽ കോൺഗ്രസ് ശിരോമണി അകാലിദൾ പിന്നിൽ
വോട്ടെണ്ണലിന്‍റെ ആദ്യ രണ്ട് മണിക്കൂറുകളിൽ പിന്നിലായ പ്രമുഖ മുഖങ്ങളിൽ അഞ്ച് തവണ മുൻ മുഖ്യമന്ത്രിയായിരുന്ന പ്രകാശ് സിങ് ബാദലും ഉൾപ്പെടുന്നു.
Punjab Polls: അട്ടിമറി വിജയം കാത്ത് ആം ആദ്‌മി; പ്രമുഖ മുഖങ്ങൾ പിന്നിൽ
By
Published : Mar 10, 2022, 1:21 PM IST
ചണ്ഡീഗഢ്:പഞ്ചാബിലെ ബഹുകോണ മത്സരത്തിനിടയിൽ, പരമ്പരാഗത പാർട്ടികളായ കോൺഗ്രസിനെയും ശിരോമണി അകാലിദളിനെയും (എസ്എഡി) പിന്നിലാക്കിയുള്ള ആം ആദ്‌മി പാർട്ടിയുെട അട്ടിമറി മുന്നേറ്റം സംസ്ഥാനത്ത് വൻ വിജയപ്രതീക്ഷ നൽകുന്നു.
PUNJAB (117/117)
INC
AAP
SAD+
BJP+
OTH
17
91
6
2
1
വോട്ടെണ്ണലിന്‍റെ ആദ്യ രണ്ട് മണിക്കൂറുകളിൽ പിന്നിലായ പ്രമുഖ മുഖങ്ങളിൽ അഞ്ച് തവണ മുൻ മുഖ്യമന്ത്രിയായിരുന്ന പ്രകാശ് സിങ് ബാദലും ഉൾപ്പെട്ടിരുന്നു. കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിയായ ചരൺജിത് സിങ് ഛന്നി മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും പിന്നിലാണ്. തുടർച്ചയായി മൂന്ന് തവണ വിജയിച്ച സംവരണ സീറ്റായ ചംകൗർ സാഹിബ്, ബർണാല ജില്ലയിലെ ബദൗർ എന്നിവിടങ്ങലിൽ നിന്നാണ് ചന്നി മത്സരിച്ചത്.
അതേസമയം കോൺഗ്രസ് സംസ്ഥാന യൂണിറ്റ് മേധാവി നവ്‌ജ്യോത് സിദ്ദുവിനെയും ഭാര്യ നവജ്യോത് കൗറിനെയും പിന്തുണച്ചിരുന്ന അമൃത്‌സറിൽ (ഈസ്റ്റ്) സിദ്ദു പിന്നിലാണ്. കോൺഗ്രസ് വിട്ട് ബിജെപി, എസ്എഡി (സംയുക്ത്) സഖ്യത്തിനൊപ്പം മത്സരിച്ച ക്യാപ്റ്റൻ അമരീന്ദർ സിങ്ങും അദ്ദേഹത്തിന്‍റെ 'രാജകീയ' കോട്ടയായ പട്യാലയിൽ (അർബൻ) പിന്നിലാണ്.
എഎപിയുടെ മുഖ്യമന്ത്രി മുഖവും സിറ്റിങ് എംപിയുമായ ഭഗവന്ത് മാൻ ആദ്യമായി ഭാഗ്യപരീക്ഷണം നടത്തുന്ന ധുരിയിൽ ലീഡ് നിലനിർത്തുമ്പോൾ, സംയുക്ത് സമാജ് മോർച്ച മേധാവിയും പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനർഥിയുമായ ബൽബീർ സിങ് രാജേവാൾ സമ്രാളയിൽ പിന്നിലാണ്. എക്‌സിറ്റ് പോൾ ഫലം പ്രവചിച്ചതുപോലെ തന്നെ സംസ്ഥാനത്ത് എഎപി മുന്നേറ്റം തുടരുമ്പോൾ അധികാരം നിലനിർത്താൻ കോൺഗ്രസും കഠിനമായി ശ്രമിക്കുകയാണ്.