കേരളം

kerala

ETV Bharat / bharat

കർഷക പ്രക്ഷോഭത്തിനിടെ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു - farmers who died during protests

കർഷകരുടെ പ്രശ്‌നങ്ങൾ വേഗത്തിൽ പരിഹരിക്കേണ്ടതുണ്ടെന്ന് പഞ്ചാബ് മുഖ്യമന്ത്രി ആഭ്യന്തരമന്ത്രി അമിത്‌ ഷായുമായി നടത്തിയ ചർച്ചയിൽ ഊന്നിപ്പറഞ്ഞു.

Punjab announces financial assistance for families of two farmers who died during protests  കർഷക പ്രക്ഷോഭത്തിനിടെ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു  കർഷക പ്രക്ഷോഭം  Punjab announces financial assistance for families  farmers who died during protests  മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു
പഞ്ചാബ് മുഖ്യമന്ത്രി

By

Published : Dec 3, 2020, 4:04 PM IST

ചണ്ഡിഗഡ്: കർഷക നിയമ പ്രക്ഷോഭത്തിനിടെ മരിച്ച രണ്ട് കർഷകരുടെ കുടുംബങ്ങൾക്ക് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങ് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. മൻസ ജില്ലയിലെ ബച്ചോവാനയിൽ നിന്നുള്ള കർഷകൻ ഫാർമർ ഗുർജന്ത് സിംഗ് പ്രക്ഷോഭത്തിനിടെ ഡൽഹിയിൽ മരിച്ചു. മൊഗാ ജില്ലയിലെ ഭീന്ദർ ഖുർദ് ഗ്രാമത്തിലെ ഗുർബച്ചൻ സിംഗ് (80) ബുധനാഴ്ച മൊഗയിൽ നടന്ന പ്രതിഷേധത്തിനിടെ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ മറ്റ് സഹായങ്ങളും നൽകുമെന്ന് സിംഗ് പറഞ്ഞു. നിയമം പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിയമം സംസ്ഥാനത്തിന്‍റെ സമ്പദ്‌വ്യവസ്ഥയ്ക്കും ദേശീയ സുരക്ഷയ്ക്കും ഗുരുതരമായ അപകടം വരുത്തി. കർഷകരുടെ പ്രശ്‌നങ്ങൾ വേഗത്തിൽ പരിഹരിക്കേണ്ടതുണ്ടെന്ന് പഞ്ചാബ് മുഖ്യമന്ത്രി ആഭ്യന്തരമന്ത്രി അമിത്‌ ഷായുമായി നടത്തിയ ചർച്ചയിൽ ഊന്നിപ്പറഞ്ഞു. സർക്കാരും ഒരു തരത്തിലും മധ്യസ്ഥതയിൽ ഏർപ്പെട്ടിട്ടില്ലെന്നും കേന്ദ്രവും കൃഷിക്കാരും തമ്മിൽ പ്രശ്‌നം പരിഹരിക്കേണ്ടതുണ്ടെന്നും ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

ABOUT THE AUTHOR

...view details