കേരളം

kerala

ETV Bharat / bharat

സൗജന്യ വാക്സിനേഷന്‍ ഹർജി തള്ളി പഞ്ചാബ്, ഹരിയാന ഹൈക്കോടതി - ദേശീയ കോവിയേഷൻ നയം

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ 'ദേശീയ കോവിയേഷൻ നയം' റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പഞ്ചാബ്, ഹരിയാന ഹൈക്കോടതി തള്ളി. ഹർജി തള്ളിയ ഹൈക്കോടതി അപേക്ഷകന് സുപ്രീം കോടതിയെ സമീപിക്കാമെന്നും കൂട്ടിച്ചേർത്തു.

Punjab and Haryana High Court  free vaccination  Petitoner  National Coviation Policy  Exclusion Phase 3  സൗജന്യ വാക്സിനേഷന്‍ ഹർജി തള്ളി പഞ്ചാബ്, ഹരിയാന ഹൈക്കോടതി  ദേശീയ കോവിയേഷൻ നയം  സൗജന്യ വാക്സിനേഷന്‍
സൗജന്യ വാക്സിനേഷന്‍ ഹർജി തള്ളി പഞ്ചാബ്, ഹരിയാന ഹൈക്കോടതി

By

Published : May 18, 2021, 12:06 PM IST

ചണ്ഡീഗഢ്: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ 'ദേശീയ കോവിയേഷൻ നയം' റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പഞ്ചാബ്, ഹരിയാന ഹൈക്കോടതി തള്ളി. പഞ്ചാബ് സർവകലാശാലയിലെ വിദ്യാർത്ഥിയായ നൽകിയ ഹർജിയാണ് തള്ളിയത്.

ഹർജിയിൽ കൊവിഷീൽഡിന്റെയും കൊവാക്സിന്റെയും വില കുറയ്ക്കണമെന്നും വാക്സിനേഷൻ സൗജന്യമാക്കണമെന്നും കേന്ദ്ര സർക്കാരിനോട് അഭിഷേക് മൽഹോത്ര അഭ്യർത്ഥിച്ചിരുന്നു. കൊവിഷീൽഡിനും കോവാക്സിനുമായി നിശ്ചയിച്ചിട്ടുള്ള നിരക്കുകൾ ഉയർന്നതാണ്

60 വയസ്സിന് മുകളിലുള്ളവർക്കും 45നും 59നും ഇടയിൽ പ്രായമുള്ളവർക്കും സർക്കാർ ആശുപത്രികളിൽ സൗജന്യമായി വാക്സിനേഷൻ നൽകുകയും മൂന്നാം ഘട്ടത്തിൽ 18-44 വയസ്സിനിടയിലുള്ള എല്ലാവരെയും ഒഴിവാക്കുകയും ചെയ്യുന്നത് വിവേചനത്തിന് തുല്യമാണ്. സംസ്ഥാനങ്ങൾ വാക്സിനേഷൻ നടപ്പാക്കണമെന്നും ഇവ സൗജന്യമായി നൽകേണ്ടതുണ്ടെന്നും ഹർജിയിൽ പറയുന്നു. ഈ വിഷയം സുപ്രീംകോടതി പരിഗണിക്കുമെന്നും ഹൈക്കോടതി അറിയിച്ചു.

Also read:അപ്പോളോ ആശുപത്രിയും ഡോ.റെഡ്ഡീസും സംയുക്തമായി സ്‌പുട്‌നിക് വി വാക്‌സിനേഷന്‍ നടത്തുന്നു

ABOUT THE AUTHOR

...view details