അമൃത്‌സർ: പഞ്ചാബില്‍ സ്‌ത്രീയുടെ വയറ്റിൽ നിന്നും 3.5 കിലോഗ്രാം ഭാരമുള്ള മുഴ നീക്കം ചെയ്‌തു. ഗുരു കെ ബാഗ് സ്വദേശിനി കുൽബീർ കൗറിന്‍റെ വയറ്റില്‍ നിന്നാണ് മുഴ പുറത്തെടുത്തത്. അമൃത്‌സറിലെ നാഗ് കലാനിലെ ബാബ ഫരീദ് ചാരിറ്റബിൾ ആശുപത്രിയില്‍ വെള്ളിയാഴ്‌ചയാണ് (ഡിസംബര്‍ രണ്ട്) ശസ്‌ത്രക്രിയ നടന്നത്.
സ്‌ത്രീയുടെ വയറ്റില്‍ മൂന്ന് കിലോഗ്രാമിലധികം ഭാരമുള്ള മുഴ; നീക്കം ചെയ്‌തത് നാല് മണിക്കൂറെടുത്ത് - പഞ്ചാബ് ഇന്നത്തെ വാര്‍ത്ത
പഞ്ചാബ് അമൃത്‌സറിലെ നാഗ് കലാനിലെ ആശുപത്രിയില്‍ നടന്ന ശസ്‌ത്രക്രിയയിലാണ് സ്‌ത്രീയുടെ ശരീരത്തില്‍ നിന്നും മൂന്ന് കിലോഗ്രാമിലധികം ഭാരമുള്ള മുഴ നീക്കം ചെയ്‌തത്
സ്‌ത്രീയുടെ വയറ്റില്‍ മൂന്ന് കിലോഗ്രാമിലധികം ഭാരമുള്ള മു
കടുത്ത വയറുവേദനയെ തുടര്‍ന്ന് സ്‌ത്രീയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന്, നടത്തിയ പരിശോധനയിലാണ് മുഴ കണ്ടെത്തിയതും നാല് മണിക്കൂർ നീണ്ട ശസ്‌ത്രക്രിയക്കൊടുവില്‍ നീക്കം ചെയ്‌തതും. മറ്റ് നിരവധി ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും ബില്ലടക്കാനുള്ള പണം ഇല്ലാത്തതിനാല്‍ ശസ്‌ത്രക്രിയ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്നാണ് ഈ ആശുപത്രിയെ ബന്ധപ്പെട്ടതെന്നും കുൽബീർ കൗർ മാധ്യമങ്ങളോട് വ്യക്തമാക്കി.