ബെംഗളുരു :അന്തരിച്ച നടന്‍ പുനീത് രാജ്‌കുമാറിന്‍റെ കണ്ണുകൾ ദാനം ചെയ്‌തു. അദ്ദേഹത്തിന്‍റെ പിതാവും പ്രമുഖ നടനുമായിരുന്ന ഡോ. രാജ്‌കുമാറും മരണ ശേഷം കണ്ണുകൾ ദാനം ചെയ്‌തിരുന്നു. നാരായണ നേത്രാശുപത്രിയിലേക്കാണ് പുനീതിന്‍റെ കണ്ണുകൾ ദാനം ചെയ്‌തത്.
മരണശേഷവും പുനീത് ജനങ്ങൾക്ക് മാതൃകയാകുകയാണെന്ന് കർണാടക ആരോഗ്യ മന്ത്രി ഡോ.കെ സുധാകർ ട്വീറ്റ് ചെയ്‌തു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു പുനീതിന്‍റെ മരണം.