കേരളം

kerala

ETV Bharat / bharat

വാട്‌സ്‌ആപ്പ് ഗ്രൂപ്പ് അഡ്‌മിനെ മര്‍ദിച്ച് നാക്കുമുറിച്ചു ; പ്രകോപനം 'റിമൂവ്' ചെയ്‌തത്

അഞ്ച് പ്രതികളില്‍ ഒരാളെ വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ നിന്ന് നീക്കം ചെയ്‌തത് ചോദ്യം ചെയ്‌തുണ്ടായ വാക്കേറ്റം, ക്രൂരമായ മര്‍ദനത്തില്‍ കലാശിക്കുകയായിരുന്നു

Pune WhatsApp Group Admin Assaulted By gang  WhatsApp Group Admin Assaulted  വാട്‌സ്‌ആപ്പ് ഗ്രൂപ്പ്  വാട്‌സ്‌ആപ്പ്  വാട്‌സ്‌ആപ്പ് ഗ്രൂപ്പ് അഡ്‌മിനെ മര്‍ദിച്ചു  പൂനെ
വാട്‌സ്‌ആപ്പ് ഗ്രൂപ്പ് അഡ്‌മിനെ മര്‍ദിച്ച് നാക്കുമുറിച്ചു

By

Published : Jan 3, 2023, 10:51 PM IST

പൂനെ : മഹാരാഷ്‌ട്രയില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്‌തെന്ന് ആരോപിച്ച് യുവാവിനെ അഞ്ചുപേർ ചേര്‍ന്ന് മര്‍ദിക്കുകയും നാവ് മുറിക്കുകയും ചെയ്‌തതായി പരാതി. 2022 ഡിസംബര്‍ 28ന് രാത്രി 10 മണിയ്‌ക്ക് പൂനെയ്‌ക്കടുത്ത ഫുർസുംഗിയിലാണ് ഈ ക്രൂരത. സംഭവത്തില്‍ യുവാവിന്‍റെ ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്ന് ഹദാപ്‌സർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പരാതിക്കാരായ ദമ്പതികളും പ്രതികളും ഒരേ പ്രദേശത്ത് താമസിക്കുന്നവരാണ്. പ്രദേശവാസികളെ ഉള്‍പ്പെടുത്തി 'ഓം ഹൈറ്റ്‌സ് ഓപ്പറേഷൻ' എന്ന പേരിൽ, മര്‍ദനത്തിന് ഇരയായ യുവാവാണ് വാട്‌സ്‌ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത്. അടുത്തിടെ, പ്രതികളിലൊരാളെ ഗ്രൂപ്പില്‍ നിന്നും റിമൂവ് ചെയ്‌തിരുന്നു. ഇതില്‍ പ്രകോപിതനായ ഇയാള്‍, എന്തുകൊണ്ടാണ് തന്നെ നീക്കം ചെയ്‌തതെന്ന് ചോദിച്ച് യുവാവിന് മെസേജ് അയച്ചു. എന്നാൽ, മറുപടി നൽകിയിരുന്നില്ല. തുടർന്ന്, നേരിട്ടുകാണണമെന്ന് പറഞ്ഞ് ഫോണിൽ വിളിച്ചു.

പരാതിക്കാരിയും ഭർത്താവും ഓഫിസിലിരിക്കെ പ്രതികൾ സ്ഥലത്തെത്തി ബഹളം വച്ചു. ഗ്രൂപ്പിലെ അംഗങ്ങള്‍ സജീവമായി ഇടപെടാത്തതിനെ തുടര്‍ന്ന് ആളുകളെ റിമൂവ് ചെയ്‌ത് ഗ്രൂപ്പ് പൂട്ടിയെന്ന് ഇയാള്‍ മറുപടി പറഞ്ഞു. എന്നാല്‍, ഇതുകേള്‍ക്കാതെ അഞ്ചുപേർ ചേര്‍ന്ന് ഗ്രൂപ്പ് അഡ്‌മിനെ തുടര്‍ച്ചയായി മര്‍ദിക്കുകയും നാവ് മുറിക്കുകയും ചെയ്‌തു. ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലാണ്.

ABOUT THE AUTHOR

...view details