കേരളം

kerala

ETV Bharat / bharat

റെംഡെസിവിർ കരിഞ്ചന്തയിൽ വിറ്റ 5 പേർ പിടിയിൽ - മുംബൈ

ഗോർ, ഇംതിയാസ് അജ്മേരി, പർവേസ് ഷെയ്ഖ്, അശ്വിൻ സോളങ്കി, മുഹമ്മദ് മെഹബൂബ് പത്താൻ എന്നിവരാണ് പിടിയിലായത്.

Pune Police arrests five for black marketing of Remdesivir injections  ആൻ്റി വൈറൽ മരുന്നായ റെംഡെസിവിർ  കരിഞ്ചന്ത  മുംബൈ  റെംഡെസിവിർ മരുന്ന് കരിഞ്ചന്തയിൽ വിറ്റ അഞ്ച് പേർ പിടിയിൽ
റെംഡെസിവിർ മരുന്ന് കരിഞ്ചന്തയിൽ വിറ്റ അഞ്ച് പേർ പിടിയിൽ

By

Published : Apr 15, 2021, 3:36 PM IST

മുംബൈ: ആൻ്റി വൈറൽ മരുന്നായ റെംഡെസിവിർ കരിഞ്ചന്തയിൽ വിറ്റ അഞ്ച് പേരെ പൂനെ സിറ്റി ക്രൈംബ്രാഞ്ച് സെൽ അറസ്റ്റ് ചെയ്തു. ഗോർ, ഇംതിയാസ് അജ്മേരി, പർവേസ് ഷെയ്ഖ്, അശ്വിൻ സോളങ്കി, മുഹമ്മദ് മെഹബൂബ് പത്താൻ എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്നാണ് അനധികൃതമായി മരുന്ന് കടത്തുന്ന സംഘത്തെ പിടികൂടിയത്.

സ്വകാര്യ ആശുപത്രികളിലേക്ക് ഉയർന്ന നിരക്കിൽ മരുന്ന് വിൽക്കുന്ന സംഘമാണ് പിടിയിലായത്. ഒരു കുത്തിവയ്പ്പിന് 10,000 രൂപ വരെയാണ് ഇവർ ഈടാക്കിയിരുന്നത്. ദൗണ്ടിലെ സിവിൽ ആശുപത്രിയിലേക്ക് മരുന്ന് എത്തിക്കുന്ന സംഘമാണ് ഇവർ. കൊവിഡ് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് റെംഡെസിവർ രോഗികൾക്ക് നൽകുന്നത്. ഈ മരുന്നിന് കൊവിഡ് രോഗികളിൽ ഫലപ്രദമായ മാറ്റങ്ങൾ വരുത്താൻ കഴിയുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

തുർന്ന് വായിക്കുക: ഹൈദരാബാദിൽ കൊവിഡ് മരുന്നുകൾ അനധികൃതമായി വിൽപന നടത്തിയ എട്ടംഗസംഘം അറസ്റ്റിൽ

ABOUT THE AUTHOR

...view details