കേരളം

kerala

ETV Bharat / bharat

പൂനെ-നാസിക് ഹൈവേയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ അപകടം: 5 സ്‌ത്രീകള്‍ക്ക് ദാരുണാന്ത്യം, 13 പേർക്ക് പരിക്ക് - monday night

പൂനെ-നാസിക് ഹൈവേയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അജ്ഞാത വാഹനം ഇടിച്ച് അഞ്ച് സ്‌ത്രീകൾ മരിച്ചു. അപകടം പറ്റിയ സ്‌ത്രീകളെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്ക് പറ്റിയ 13 പേർ ആശുപത്രിയിൽ

Maharashtra  അപകടം  മരണം  റോഡ് അപകടം  സ്‌ത്രീകൾ  Maharashtra  Pune Nashik highway  road accident  hitting  monday night  പൂനെ നാസിക് ഹൈവേ
റോഡ് മുറിച്ച് കടക്കുന്നതിനിടെ അപകടം

By

Published : Feb 14, 2023, 1:25 PM IST

മഹാരാഷ്ട്ര:റോഡ് മുറിച്ചുകടക്കുന്നതിനിടെ അജ്ഞാത വാഹനം ഇടിച്ച് അഞ്ച് സ്‌ത്രീകൾ മരിച്ചു. പൂനെ-നാസിക് ഹൈവേയിൽ ഖരാപുഡി ഫാറ്റയ്ക്ക് സമീപം തിങ്കളാഴ്‌ച രാത്രിയാണ് സംഭവം. സ്വകാര്യ കാറ്ററിങ് യൂണിറ്റ് തൊഴിലാളികളായ ഇവർ മണ്ഡൽ ഓഫിസിനടുത്തുള്ള ഖരാപുഡി ഗല്ലിയിൽ നടക്കുന്ന വിവാഹത്തിൽ ഭക്ഷണം ഉണ്ടാക്കാനായെത്തിയ തൊഴിലാളികളാണ്.

അപകടത്തിൽ പരിക്കേറ്റ 13 ആളുകൾ പൂനെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ്. 17 അംഗങ്ങളുണ്ടായിരുന്ന സംഘത്തിലേക്ക് അതിവേഗത്തിലെത്തിയ വാഹനം ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍പ്പെട്ട സ്‌ത്രീകളെയും അപകടത്തിന് കാരണമായ വാഹനവും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മണ്ഡൽ ഓഫിസിനടുത്തുള്ള കല്യാണ മണ്ഡപത്തിലേക്ക് എത്താനാണ് സ്‌ത്രീകൾ റോഡ് മുറിച്ച് കടന്നതെന്നും അപകടം നടന്ന സ്ഥലത്തുവച്ച് തന്നെ അഞ്ച് സ്‌ത്രീകളും മരിച്ചുവെന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. പരിക്കേറ്റ സ്‌ത്രീകൾ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.

രാത്രി പട്രോളിങ്ങിനുണ്ടായ പൊലീസുകാർക്ക്, അപകടം നടന്നയുടനെ സംഭവസ്ഥലത്ത് എത്താൻ സാധിച്ചതിനാൽ പരിക്കേറ്റവരെ അടിയന്തരമായി ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചു. പൂനെ ഹൈവേയിൽ അപകടങ്ങൾ സ്ഥിരം സംഭവമാവുകയാണ്. രണ്ട് ദിവസങ്ങൾക്ക് മുമ്പ് പൂനെ - നഗർ ഹൈവേയിൽ ട്രക്ക് ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. നാല് ആളുകൾ മരിക്കുകയും 20 ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്‌ത പൂനെ-ഷോലാപ്പൂർ ഹൈവേയിലെ ബസ് അപകടം സംഭവിച്ചത് ഈ മാസം ആദ്യമാണ്.

ABOUT THE AUTHOR

...view details