കേരളം

kerala

ETV Bharat / bharat

പൂനെയിൽ 11 വയസുകാരിക്ക് പീഡനം; സ്‌കൂള്‍ സെക്യൂരിറ്റി ജീവനക്കാരൻ അറസ്‌റ്റിൽ - പോക്‌സോ ആക്‌ട് പ്രകാരം കേസ്

കുട്ടി പിതാവിനോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രതിക്കെതിരെ പോക്‌സോ ആക്‌ട് പ്രകാരം പൊലീസ് കേസെടുത്തു.

Pune minor sexually abused in schools toilet  Man held for abusing minor in Pune  Minor abused in school toilet in Pune  പൂനെ പീഡനം  പതിനൊന്നു വയസുകാരിയെ പീഡിപ്പിച്ചു  സെക്യൂരിറ്റി ജീവനക്കാരൻ അറസ്‌റ്റിൽ  പോക്‌സോ ആക്‌ട് പ്രകാരം കേസ്  latest national news
പൂനെയിൽ 11 വയസുകാരിക്ക് പീഡനം;

By

Published : Mar 25, 2022, 4:01 PM IST

മുംബൈ:പൂനയിൽ 11 വയസുകാരിയെ പീഡിപ്പിച്ച 36കാരൻ അറസ്റ്റിൽ. സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരനായ മങ്കേഷ് ആണ് പിടിയിലായത്. സംസാരിക്കാനെന്ന വ്യാജേന ഇയാള്‍ കുട്ടിയെ ബാത്റൂമിലേക്ക് കൊണ്ടുപോകുകയും പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് സംഭവം.

കുട്ടിയുടെ അച്ഛനുമായി പരിചയമുള്ള വ്യക്തയാണ് പ്രതി. ബാത്റൂമിലേക്ക് കൂട്ടികൊണ്ടുപോയി പീഡിപ്പിച്ച ശേഷം സംഭവം പുറത്ത് പറഞ്ഞാൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തി. എന്നാൽ വീട്ടിലെത്തിയ കുട്ടി പിതാവിനോട് വിവരം പറയുകയായിരുന്നു.

തുടർന്ന് കുട്ടിയുടെ അച്ഛൻ ശിവാജി നഗർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. ഐപിസി സെക്ഷൻ 376, പോക്‌സോ ആക്‌ട് എന്നിവ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

ALSO READ വ്യാജ തോക്ക് ലൈസൻസ്, ജമ്മു കശ്മീരിലെ 11 ഇടങ്ങളില്‍ ഇഡി റെയ്ഡ്

ABOUT THE AUTHOR

...view details