മുംബൈ: മാസ്‌ക് ധരിക്കാത്തതിനെ തുടർന്ന് വാഹനം തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥന് നേര അതിക്രമം. വണ്ടി നിർത്താതെ പോയ കാറിന്‍റെ ഡ്രൈവര്‍ പൊലീസ് ഉദ്യോഗസ്ഥനെ ഏതാനും മിനിറ്റുകളോളം കാറിന്‍റെ ബോണറ്റിൽ വലിച്ചിഴച്ചു. അതിക്രമം കണ്ട് വാഹനത്തെ പിന്തുടർന്ന വന്ന ടൂവീലർ യാത്രക്കാരൻ ഇടപെട്ടതിനെ തുടർന്നാണ് വാഹനം നിർത്തിയത്. മാസ്‌ക് ധരിക്കാത്ത യാത്രക്കാരെ കണ്ടെത്താനായുളള വാഹനപരിശോധനക്കിടെയാണ് സംഭവം നടന്നത്.
പൂനെയിൽ പൊലീസ് ഉദ്യോഗസ്ഥന് നേരെ അതിക്രമം - മാസ്‌ക് ധരിക്കാത്തതിന് പിഴ ഈടാക്കിയ പൊലീസുകാരന് അക്രമം
മാസ്‌ക് ധരിക്കാത്തതിനെ തുടർന്ന് പിഴ ഈടാക്കാനൊരുങ്ങിയ പൊലീസ് ഉദ്യോഗസ്ഥനാണ് അതിക്രമത്തിന് ഇരയായത്.
പൂനെയിൽ പൊലീസ് ഉദ്യോഗസ്ഥന് നേരെ അതിക്രമം
പിംപ്രി ചിഞ്ച്‌വാഡ് പൊലീസിന്‍റെ ട്രാഫിക് ഡിവിഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ അബാസാഹേബ് സാവന്തിനാമ് അതിക്രമത്തിൽ പരിക്കേറ്റു. പൊലീസ് ഉദ്യോഗസ്ഥന് കാലിനാണ് പരിക്കേറ്റത്. ഐപിസിയിലെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. 49കാരനായ യുവരാജ് ഹനുവന്തേയാണ് വാഹനം ഓടിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.