കേരളം

kerala

ETV Bharat / bharat

പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തി, യുവതിയെ ബോധരഹിതയാക്കിയ ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കി ; മൂന്ന് യുവാക്കള്‍ അറസ്‌റ്റില്‍

യുവതിയുടെ താമസസ്ഥലത്ത് സംഘടിപ്പിച്ചിരുന്ന പാര്‍ട്ടിയില്‍ പങ്കെടുക്കാനായാണ് പ്രതികളായ മൂന്ന് യുവാക്കള്‍ പൂനെ ഉന്ദ്രിയിലുള്ള വീട്ടിലേക്കെത്തിയത്

pune kondhwa  pune kondhwa gang rape on girl by friends  pune  pune crime  പൂനെ ഉന്ദ്രി  പൂനെ  കോണ്ട്‌വ  ബോധരഹിതയാക്കിയ ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കി
പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തി, യുവതിയെ ബോധരഹിതയാക്കിയ ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കി;പൂനെയില്‍ മൂന്ന് യുവാക്കള്‍ അറസ്‌റ്റില്‍

By

Published : Oct 15, 2022, 8:16 AM IST

പൂനെ :ബോധരഹിതയാക്കിയ ശേഷം യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ മൂന്നുപേര്‍ അറസ്‌റ്റില്‍. രാകേഷ് സതീഷ് അധവ് (32), മുഹമ്മദ് ഷാനവാജുദ്ദീൻ സർവൗദ്ദീൻ, മുഹമ്മദ് ഷരീഫ്‌ നവാജ് സർവറുദ്ദീൻ (28) എന്നിവരാണ് പിടിയിലായത്. മഹാരാഷ്ട്രയിലെ പൂനെയിലാണ് നടുക്കുന്ന സംഭവം.

37 കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോണ്ട്‌വ പൊലീസാണ് മൂവരെയും പിടികൂടിയത്. ഒക്‌ടോബര്‍ ഒന്‍പതിനാണ് കേസിനാസ്‌പദമായ സംഭവം. പാര്‍ട്ടിയില്‍ പങ്കെടുക്കാനായാണ് യുവതിയുടെ സുഹൃത്തുക്കളായ മൂന്ന് യുവാക്കള്‍ പൂനെ ഉന്ദ്രിയിലുള്ള ഇവരുടെ താമസസ്ഥലത്തേക്ക് എത്തിയത്. പാര്‍ട്ടി രാത്രി ഏഴ് മണിയോടെയായിരുന്നതിനാല്‍ ഉച്ചയോടെ യുവതി ഉറങ്ങാന്‍ പോയി.

ഈ സമയം മുറിയില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ ബോധരഹിതമാക്കുന്നതിനുള്ള സ്‌പ്രേ മുഖത്ത് പ്രയോഗിച്ച ശേഷം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതി പൊലീസില്‍ നല്‍കിയ പരാതി. ഇതിന് പിന്നാലെ കൂട്ടബലാത്സംഗത്തിന് കേസെടുത്ത് അന്വേഷണസംഘം മൂന്ന് പ്രതികളേയും പിടികൂടുകയായിരുന്നു.

ABOUT THE AUTHOR

...view details