കേരളം

kerala

ETV Bharat / bharat

Threat to PM Modi | പ്രധാനമന്ത്രിയെ അപായപ്പെടുത്തും, രാജ്യവ്യാപകമായി ബോംബ് സ്‌ഫോടനം : പൂനെ ആശുപത്രിയിൽ അജ്‌ഞാതന്‍റെ ഭീഷണി സന്ദേശം - ഭീഷണി

'മോഖിം' എന്ന പേരിലുള്ള ഇമെയിൽ ഐഡിയിൽ നിന്നും പൂനെയിലെ സ്വകാര്യ ആശുപത്രിയിൽ ഭീഷണി സന്ദേശം

Pune hospital receives email threatening PM Narendra Modi  threatening PM Narendra Modi  nationwide bomb blasts  Pune hospital threatening email  PM Narendra Modi  ഭീഷണി സന്ദേശം  നരേന്ദ്ര മോദിയെ അപായപ്പെടുത്തുമെന്ന് ഇ മെയിൽ  ബോംബ് സ്‌ഫോടനം  ഭീഷണി  പ്രധാനമന്ത്രിയെ അപായപ്പെടുത്തും
email threatening

By

Published : Aug 10, 2023, 8:25 AM IST

Updated : Aug 10, 2023, 2:51 PM IST

പൂനെ : മഹാരാഷ്‌ട്രയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപായപ്പെടുത്തുമെന്ന് ഇ മെയിൽ സന്ദേശം. ദിനനാഥ് മങ്കേഷ്‌കർ ആശുപത്രിയിലാണ് പ്രധാനമന്ത്രിയെ അപകടപ്പെടുത്തുമെന്നും രാജ്യവ്യാപകമായി ബോംബ് സ്‌ഫോടനം നടത്തുമെന്നും ഭീഷണിപ്പെടുത്തികൊണ്ടുള്ള ഇമെയിൽ ലഭിച്ചത്. 'മോഖിം' എന്ന പേരിൽ നിന്നാണ് ഇമെയിൽ അയച്ചിട്ടുള്ളത്.

സംഭവത്തിൽ അലങ്കർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. പ്രധാനമന്ത്രിയെ അപായപ്പെടുത്തുമെന്നാണ് അജഞാതന്‍റെ സന്ദേശത്തിലുള്ളതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാൾ നിരവധി തീവ്രവാദ സംഘടനകളിൽ നിക്ഷേപകനാണെന്നും രാജ്യത്ത് നിന്ന് ചില മതങ്ങളിൽപ്പെട്ടവരെ മാത്രം ഉന്മൂലനം ചെയ്യാനുള്ള ദൗത്യത്തിലാണ് ഇപ്പോഴെന്നും സന്ദേശത്തിൽ പരാമർശിച്ചിട്ടുണ്ട്. മോഖിം എന്ന പേരിൽ സന്ദേശമയച്ചയാൾ, രാജ്യത്ത് പലയിടത്തും ബോംബ് സ്‌ഫോടനത്തിലൂടെ നിരവധിപ്പരെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുള്ളതായും ഉദ്യോഗസ്ഥർ അറിയിച്ചു.

ഇമെയിൽ ലഭിച്ച ഉടനെ സംഭവം സംബന്ധിച്ച് പൂനെ സിറ്റി പൊലീസ് സേനയുടെ കൺട്രോൾ റൂമിൽ ആശുപത്രി അധികൃതർ വിവരം അറിയിച്ചു. ഇയാൾക്കായി പൊലീസ് തെരച്ചിൽ നടത്തിവരികയാണ്. ഭീഷണി സന്ദേശത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്ത് വിവിധ സ്ഥലങ്ങളിൽ ശക്തമായ ജാഗ്രത ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ അലങ്കർ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ദിവസങ്ങൾക്ക് മുൻപ് സംസ്ഥാന സെക്രട്ടേറിയറ്റിലെ ഭീകരാക്രമണത്തെ കുറിച്ച് മുന്നറിയിപ്പ് നൽകി മുംബൈയിലെ മന്ത്രാലയത്തിലേയ്‌ക്ക് സന്ദേശം ലഭിച്ചിരുന്നു. സംഭവത്തിൽ 61 കാരനായ പ്രകാശ് ഖേമാനിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.

Also Read :കുഞ്ഞിനെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് എറിയുമെന്ന് ഭീഷണി, ഓടുന്ന ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ടുപേർ പിടിയില്‍

കൊച്ചി വിമാനത്താവളത്തിലെ വ്യാജ ബോംബ് ഭീഷണി : ഇക്കഴിഞ്ഞ ആഗസ്‌റ്റ് ഒന്നിനാണ് എറണാകുളം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി നടത്തി തൃശൂർ സ്വദേശിയായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇൻഡിഗോ വിമാനത്തിൽ മുംബൈയിലേക്ക് പോകാനെത്തിയ യുവതിയെയാണ് വ്യാജ ബോംബ് ഭീഷണി മുഴക്കിയതിന് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. സംഭവത്തെ തുടര്‍ന്ന് വിമാനത്തിൽ വീണ്ടും പരിശോധന നടത്തിയെങ്കിലും ഭീഷണി വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

ബോംബ് ഭീഷണിയെ തുടർന്ന് മുംബൈ വിമാനം അന്ന് പുറപ്പെടാൻ വൈകിയിരുന്നു. ബാഗേജിലെന്താണെന്ന സുരക്ഷ ഉദ്യോഗസ്ഥരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തില്‍ പ്രകോപിതയായ യുവതി ബോംബാണെന്ന് സുരക്ഷ ഉദ്യോഗസ്ഥരോട് പറയുകയായിരുന്നു. യുവതിയുടെ ഭീഷണി ഗൗരവമായി എടുത്ത സുരക്ഷ ഉദ്യോഗസ്ഥർ വിമാനത്തിൽ പരിശോധന നടത്തുകയും യുവതിയെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറുകയും ചെയ്യുകയായിരുന്നു. ഇതിന് ദിവസങ്ങൾക്ക് മുൻപും ഇതേ വിമാനത്താവളത്തിൽ സമാന സംഭവം ഉണ്ടായിരുന്നു. ദുബായിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയ പത്തനംതിട്ട സ്വദേശി വര്‍ഗീസ് സുരക്ഷാപരിശോധനയ്ക്കി‌ടെയാണ് ബോംബ് ഭീഷണി മുഴക്കിയതിനെ തുടർന്ന് ഇയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു

Also Read :Hoax Bomb Threat | കൊച്ചി വിമാനത്താവളത്തില്‍ വീണ്ടും വ്യാജ ബോംബ് ഭീഷണി ; യുവതി പിടിയില്‍

Last Updated : Aug 10, 2023, 2:51 PM IST

ABOUT THE AUTHOR

...view details