കേരളം

kerala

ETV Bharat / bharat

Tomato Success Story | മുടക്കിയത് 5 ലക്ഷം, കിട്ടിയത് 15 ലക്ഷം ; തക്കാളി കൃഷിയില്‍ മറ്റൊരു വിജയഗാഥ - തക്കാളി വില

അഞ്ച് ലക്ഷം രൂപ മുതൽ മുടക്കിൽ തുടങ്ങിയ തക്കാളി കൃഷിയിൽ നിന്ന് കർഷക ദമ്പതികൾ 15 ലക്ഷം രൂപ വരുമാനം നേടി

Farmer Success Story  Pune Farmer Success Story  Farmer Success  Farmer Success Story 15 lakh income from tomatoes  Farmer Success Story income from one acre tomatoes  income from one acre tomatoes  Farmer Success Story from tomatoes  Pune Tomato  tomatoes  തക്കാളി  തക്കാളി കർഷകരുടെ വിജയഗാഥ  തക്കാളി കോടീശ്വരൻ  തക്കാളി വില  തക്കാളി വരുമാനം
Tomato Success Story

By

Published : Aug 9, 2023, 8:25 AM IST

മുംബൈ : രാജ്യത്ത് തക്കാളിക്ക് വില ഉയർന്നതിന് ശേഷം സാധാരണക്കാർ വലിയ പ്രതിസന്ധി നേരിടുകയാണ്. അതേസമയം കര്‍ഷകര്‍ക്കും ഇടനിലക്കാര്‍ക്കും കച്ചവടക്കാര്‍ക്കും ഇതില്‍ നിന്ന് നേട്ടമുണ്ടാവുകയും ചെയ്തു. എന്നാല്‍ മുന്‍പില്ലാത്തവിധം തക്കാളി മോഷണം തുടര്‍ക്കഥയായി. തക്കാളിവിറ്റുകിട്ടിയ പണം കവരാന്‍ കൊലപാതകം അടക്കം നടന്നതും ഇക്കാലയളവില്‍ പുറത്തുവന്നു.

രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ നിരവധി പേരാണ് തക്കാളി വിറ്റ് കോടികൾ സമ്പാദിച്ചത്. അത്തരത്തിലൊരു വിജയകഥയാണ് മഹാരാഷ്‌ട്രയിലെ പൂനെ ജില്ലയിൽ നിന്ന് പുറത്തുവരുന്നത്. ഒരേക്കർ ഭൂമിയിൽ തക്കാളി കൃഷി ചെയ്‌ത കർഷക ദമ്പതികൾ 15 ലക്ഷത്തിന്‍റെ നേട്ടമുണ്ടാക്കി. ഖേഡ് താലൂക്കിലെ അരവിന്ദ് മഞ്ചാരെ ഒരേക്കർ ഭൂമിയിൽ കൃഷി ആരംഭിച്ച സമയത്ത് തക്കാളിയ്‌ക്ക് വില കുറവായിരുന്നു. എന്നാൽ പിന്നീടാണ് വില കുത്തനെ ഉയർന്നത്.

ഏകദേശം അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് അരവിന്ദ് തക്കാളി കൃഷി ചെയ്‌തത്. ആദ്യം ഒരു പെട്ടി തക്കാളിയ്‌ക്ക് 250 രൂപ ലഭിച്ചിരുന്നിടത്ത് 2000 രൂപ വരെ കിട്ടാന്‍ തുടങ്ങി. ഇത്തരത്തിൽ 1500 പെട്ടി തക്കാളി വിറ്റപ്പോൾ കർഷക ദമ്പതികൾ നേടിയത് 15 ലക്ഷം രൂപയാണ്. തക്കാളി കൃഷി വിജയകരമായി കൊണ്ടുപോകാൻ ഇതുവരെ ആയെങ്കിലും കാലാവസ്ഥ വ്യതിയാനം വലിയ വെല്ലുവിളി ഉയർത്തുന്നതായി കർഷകർ പറയുന്നു.

കനത്ത ചൂടും മഴയും പലയിടങ്ങളിലും കൃഷി നാശത്തിനും വിൽപ്പനയ്‌ക്കും കാരണമാകുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. രണ്ട് മാസം മുൻപാണ് രാജ്യത്ത് തക്കാളി വില കുത്തനെ ഉയർന്നത്. സാധാരണക്കാർക്ക് ഈ വിലക്കയറ്റം ഇരുട്ടടി ആയപ്പോൾ കർഷകർക്ക് ഇത് മികച്ച നേട്ടമായി.

സബ്‌സിഡി നൽകി കേന്ദ്ര സർക്കാർ : അതേസമയം തക്കാളി വില സാധാരണക്കാരിൽ ഉണ്ടാക്കുന്ന പ്രതിസന്ധി പരിഗണിച്ച് കേന്ദ്ര സർക്കാർ ഇടപെടൽ നടത്തിയിരുന്നു. തക്കാളി സബ്‌സിഡി നിരക്കിൽ വിൽക്കാനായിരുന്നു സർക്കാർ നിർദേശം. ഇത് പ്രകാരം ഒരു കിലോ തക്കാളി 70 രൂപയ്‌ക്ക് നൽകാൻ സഹകരണ സ്ഥാപനങ്ങളായ നാഫെഡിനേയും (NAFED) എന്‍സിസിഎഫിനേയും (NCCF) ചുമതപ്പെടുത്തിയിരുന്നു.

മെനുവിൽ തക്കാളി വേണ്ടെന്ന് ഗവർണർ :വിലക്കയറ്റം പരിഗണിച്ച്പഞ്ചാബ് രാജ്‌ഭവനിൽ മെനുവിൽ നിന്ന് തക്കാളി നീക്കം ചെയ്‌തിരുന്നു. ഗവർണർ ബൻവാരിലാൽ പുരോഹിതിന്‍റെ നിർദേശ പ്രകാരമാണ് ഈ വേറിട്ട നടപടി സ്വീകരിച്ചത്. രാജ്‌ഭവന്‍റെ മെനുവിൽ നിന്ന് തക്കാളി ഉൾപ്പെട്ട എല്ലാ വിഭവങ്ങളും നീക്കം ചെയ്യാനായിരുന്നു തീരുമാനം.

Read More :Tomato Price Hike | 'ഉപയോഗം കുറച്ചാൽ ഡിമാൻഡ് കുറയും'; തക്കാളി വിഭവങ്ങള്‍ രാജ്‌ഭവൻ മെനുവിൽ നിന്ന് ഒഴിവാക്കി പഞ്ചാബ്

തക്കാളിയുടെ ഉപയോഗം കുറയുന്നതോടെ വില വർധനവ് പിടിച്ചുനിർത്താൻ സാധിക്കുമെന്നാണ് ബൻവാരിലാലിന്‍റെ അഭിപ്രായം. തക്കാളിയുടെ വിലക്കയറ്റത്തിൽ നട്ടംതിരിയുന്ന സംസ്ഥാനത്തെ പൗരന്മാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അത് ഉപയോഗിക്കുന്നത് താത്കാലികമായി നിർത്താൻ തീരുമാനിച്ചതായി രാജ്‌ഭവൻ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‌താവനയിൽ പരാമര്‍ശിച്ചിരുന്നു.

ABOUT THE AUTHOR

...view details