പൂനെ:മഹാരാഷ്‌ട്രയില്‍ മോഷ്‌ടാവ് കവര്‍ന്നത് മൂന്ന് ലക്ഷം വിലപിടിപ്പുള്ള മൊബൈൽ ഫോണുകള്‍. പൂനെ ഖഡക്‌വാസ്‌ലയിലെ (Khadakwasla) കടയില്‍ ചൊവ്വാഴ്‌ച പുലര്‍ച്ചെ 2.30നാണ് സംഭവം. കടയ്ക്കുള്ളിൽ സ്ഥാപിച്ച സി.സി.ടി.വി ക്യാമറയിൽ കവര്‍ച്ചയുടെ ദൃശ്യം പതിഞ്ഞു.
Video | ഷട്ടര്‍ തകര്‍ത്ത് അകത്ത് കയറി, കവര്‍ന്നത് 3 ലക്ഷത്തിന്‍റെ ഫോണുകള്‍; 'മുഖംമൂടി കള്ളനാ'യി തെരച്ചില്‍ - മഹാരാഷ്‌ട്രയില്‍ മോഷ്‌ടാവ് കവര്‍ന്നത് മൂന്ന് ലക്ഷത്തിന്‍റെ ഫോണുകള്‍
ചൊവ്വാഴ്‌ച പുലര്‍ച്ചെയാണ് മഹാരാഷ്‌ട്രയിലെ ഖഡക്‌വാസ്‌ലയിലെ കടയില്‍ കവര്‍ച്ച നടന്നത്
അകത്ത് കടക്കുന്നതും മൊബൈല്‍ ഫോണുകള്‍ ചാക്കിലേക്ക് വാരിയിടുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്. നീല ജീൻസും കറുത്ത ജാക്കറ്റും ധരിച്ചെത്തിയ കള്ളന്‍ തുണി കൊണ്ട് മുഖം മറച്ചിരുന്നു. ആയുധം ഉപയോഗിച്ച് പൂട്ട് തകര്‍ത്ത് ഷട്ടറിന്‍റെ മധ്യഭാഗം ഉയർത്തിയാണ് ഇയാള്‍ അകത്ത് കടന്നത്. വിലപിടിപ്പുള്ള മൊബൈലുകള്‍ മാത്രമാണ് കവര്‍ന്നത്.
പണപ്പെട്ടി തകർക്കാൻ യുവാവ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പതിവിലും നേരത്തേ കട തുറന്ന നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഉടമയായ ലോകേഷ് ചർവാദിനെ വിവരമറിയിച്ചു. തുടര്‍ന്ന്, അകത്ത് കയറി നോക്കിയപ്പോഴാണ് മോഷണം സ്ഥിരീകരിച്ചത്. ലോകേഷ് നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.